തുർക്കിയിലെ ദുരിതബാധിതരെ സഹായിക്കണം,ക്രിസ്റ്റ്യാനോയുടെ ജേഴ്സി ലേലം ചെയ്യും.
തുർക്കിയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പം വലിയ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഒരുപാട് പേർക്ക് ജീവൻ നഷ്ടമായിരുന്നു.ഒരുപാട് കെട്ടിടങ്ങൾ തകർന്നടിയുകയും നാശ നഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. ലോകത്തിന്റെ സഹായങ്ങൾ ഇപ്പോൾ തുർക്കിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്.
തുർക്കിഷ് താരമായ മെറിഹ് ഡെമിറാലും തന്റെ രാജ്യത്തെ കഴിയും വിധം സഹായിക്കുകയാണ്. നേരത്തെ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിൽ റൊണാൾഡോക്കൊപ്പം കളിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം.ഡെമിറാലിന്റെ പേഴ്സണൽ കളക്ഷനിൽ റൊണാൾഡോ സൈൻ ചെയ്ത ഒരു ജേഴ്സി ഉണ്ട്. അത് ഭൂകമ്പ ബാധിതരെ സഹായിക്കാൻ വേണ്ടി ലേലം ചെയ്യും എന്നുള്ള കാര്യം ഇപ്പോൾ താരം അറിയിച്ചിട്ടുണ്ട്. റൊണാൾഡോയുമായി സംസാരിച്ചുവന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ഡെമിറാലിന്റെ ട്വീറ്റ് ഇങ്ങനെയാണ്.
Az önce @Cristiano ile konuştum.
— Merih Demiral (@Merihdemiral) February 7, 2023
Türkiye'de yaşananlara çok üzüldüğünü söyledi. Ronaldo'nun koleksiyonumdaki imzalı formasını açık artırma usulüyle satışa çıkarıyoruz.
Açık artırmadan elde edilecek gelirin tamamı deprem bölgesinde kullanılmak üzere @ahbap 'a bağışlanacaktır. pic.twitter.com/OwnU93oShJ
” ഞാൻ റൊണാൾഡോയുമായി ഇക്കാര്യം സംസാരിച്ചിരുന്നു.തുർക്കിയിൽ സംഭവിച്ച ദുരിതത്തിന്റെ കാര്യത്തിൽ റൊണാൾഡോക്ക് വളരെയധികം ദുഃഖമുണ്ട്. എന്റെ പേഴ്സണൽ കളക്ഷനിൽ ഉള്ള റൊണാൾഡോയുടെ ജഴ്സി ഞങ്ങൾ ലേലം ചെയ്യുകയാണ്. ലേലത്തിലെ എല്ലാതും ഭൂകമ്പ ദുരിതബാധിതരെ സഹായിക്കാൻ വേണ്ടിയുള്ളതാണ് ” ഇതാണ് ഡെമിറാൽ പറഞ്ഞിട്ടുള്ളത്.
മാത്രമല്ല ലിയനാർഡോ ബൊനൂച്ചിയും ജഴ്സി ഡൊണേറ്റ് ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ഫുട്ബോൾ ലോകത്തിന് ആശങ്ക നൽകുന്ന മറ്റൊരു കാര്യം നേരത്തെ പുറത്തേക്ക് വന്നിരുന്നു.മുൻ ചെൽസി താരമായിരുന്ന അറ്റ്സു ഭൂകമ്പാവശിഷ്ടങ്ങൾക്കുള്ളിൽ അകപ്പെട്ടിരുന്നു.അദ്ദേഹത്തെ ജീവനോടെ കണ്ടെത്താൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്ന കാര്യമായിരുന്നു.