തീവ്രവാദി ആക്രമണം,രണ്ടുപേർ കൊല്ലപ്പെട്ടു,സ്വീഡൻ-ബെൽജിയം മത്സരം ഉപേക്ഷിച്ചു!

ഇന്നലെ യൂറോ യോഗ്യതയിൽ നടന്ന സ്വീഡനും ബെൽജിയവും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ വെച്ചു കൊണ്ടാണ് ഈ മത്സരം അരങ്ങേറിയിരുന്നത്.മത്സരത്തിന്റെ ആദ്യപകുതിയിൽ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടിയിരുന്നു.എന്നാൽ പിന്നീട് മത്സരം പൂർത്തിയാക്കാനാവാതെ ഉപേക്ഷിക്കുകയായിരുന്നു.

അതായത് ബ്രസൽസിൽ സ്റ്റേഡിയത്തിന് പുറത്ത് വെടിവെപ്പ് നടക്കുകയായിരുന്നു. മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം രണ്ട് സ്വീഡൻ ആരാധകർക്ക് ഈ വെടിവെപ്പിൽ ജീവൻ നഷ്ടമായിട്ടുണ്ട്. തീവ്രവാദി ആക്രമണമാണ് ബെൽജിയത്തിന്റെ തലസ്ഥാനത്ത് നടന്നത് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഏതായാലും രണ്ടു ഫുട്ബോൾ ആരാധകർക്ക് ജീവൻ നഷ്ടമായത് വലിയ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.

സ്വീഡന്റെ ജേഴ്സി ധരിച്ചിരുന്ന രണ്ട് വ്യക്തികളാണ് വെടിയേറ്റ് വീണത് എന്നാണ് സാക്ഷികൾ സ്ഥിരീകരിച്ചിട്ടുള്ളത്. വെടിവെപ്പ് നടന്നതോടുകൂടി സുരക്ഷ ഉദ്യോഗസ്ഥർ സ്റ്റേഡിയത്തിന്റെ സുരക്ഷാ വർദ്ധിപ്പിച്ചിരുന്നു.കാണികളെ പുറത്തേക്ക് പോകാൻ അനുവദിച്ചിരുന്നില്ല. പിന്നീട് അവരുടെ സുരക്ഷ ഉറപ്പാക്കിയതിനുശേഷമാണ് സ്റ്റേഡിയത്തിൽ നിന്നും ആരാധകർ പുറത്തേക്ക് പോയത്. ഈ സംഭവത്തിൽ ബെൽജിയം പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഓഫീസിൽ സ്ഥിരീകരണങ്ങൾ ബ്രസൽസ് മേയറും നടത്തിയിട്ടുണ്ട്.

ഈ മത്സരം വീണ്ടും നടത്തപ്പെടുമോ എന്നുള്ളത് വ്യക്തമല്ല. നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ബെൽജിയം ആണ് ഉള്ളത്.16 പോയിന്റ് ആണ് അവരുടെ സമ്പാദ്യം. രണ്ടാം സ്ഥാനത്ത് ഓസ്ട്രിയയും മൂന്നാം സ്ഥാനത്ത് സ്വീഡനുമാണ് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *