തീരാനഷ്ടങ്ങൾ, ഈ വർഷം ഫുട്ബോളിൽ നിന്നും വിരമിച്ചത് നിരവധി സൂപ്പർതാരങ്ങൾ,ഇലവൻ ഇതാ!
ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ഈഡൻ ഹസാർഡ് വിരമിക്കൽ പ്രഖ്യാപിച്ചത്. കേവലം 32 വയസ്സ് മാത്രമുള്ള ഹസാർഡ് ഫുട്ബോൾ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർച്ചയായ പരിക്കുകളാണ് അദ്ദേഹത്തിന്റെ കരിയറിന് വില്ലനായിരിക്കുന്നത്.ഹസാർഡ് ഇത്ര വേഗത്തിൽ ഫുട്ബോൾ അവസാനിപ്പിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
ഈ വർഷം ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങളുടെ വർഷമാണ്. എന്തെന്നാൽ ഒരുപാട് സൂപ്പർതാരങ്ങൾ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു കഴിഞ്ഞു.അങ്ങനെ ഈ വർഷം വിരമിച്ച താരങ്ങളുടെ ഒരു ഇലവൻ ഇപ്പോൾ ബ്ലീച്ചർ റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അത് നമുക്കൊന്ന് പരിശോധിക്കാം.
Plenty of stars have hung up their boots this year ⚽ pic.twitter.com/VpK081tsV0
— B/R Football (@brfootball) October 13, 2023
ഗോൾകീപ്പറായി കൊണ്ട് വരുന്നത് ജിയാൻ ലൂയിജി ബുഫണാണ്. പ്രതിരോധത്തിൽ ഡിയഗോ ഗോഡിൻ, ബ്രസീലിയൻ സൂപ്പർ താരമായിരുന്ന മിറാണ്ട,സൈം വിസാൽക്കോ എന്നിവരൊക്കെ വരുന്നു. മധ്യനിരയുടെ കാര്യത്തിലേക്ക് വന്നാൽ സെസ്ക്ക് ഫാബ്രിഗസ്,ലുക്കാസ് ലീവ,ജോക്കിൻ,മെസ്യൂട്ട് ഓസിൽ എന്നിവരൊക്കെയാണ് വരുന്നത്.
മുന്നേറ്റ നിരയിൽ ഗാരെത് ബെയ്ൽ വരുന്നുണ്ട്. അദ്ദേഹത്തോടൊപ്പം ഈഡൻ ഹസാർഡ്,സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എന്നിവരും വരുന്നു. സബ്സ്റ്റിറ്റ്യൂഷൻ ആയി കൊണ്ട് തിയോ വാൽക്കോട്ട്, ഫെർണാണ്ടൊ ലോറെന്റെ, ഇമ്മാനുവൽ അഡബയോർ എന്നീ പ്രധാനപ്പെട്ട താരങ്ങളും വരുന്നു.ഇതാണ് ഈ വർഷം വിരമിച്ച താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഇലവൻ. ഏതായാലും ഒരുപാട് മികച്ച താരങ്ങളെയാണ് ഈ വർഷം ഫുട്ബോൾ ലോകത്തിന് കളിക്കളത്തിൽ നിന്നും നഷ്ടമായിരിക്കുന്നത്.