തിരിച്ചു വരവിൽ പെനാൽറ്റി പാഴാക്കി ബെൻസിമ, സൂപ്പർ താരങ്ങളുടെ ഗോൾ മികവിൽ ഫ്രാൻസിന് വിജയം!
ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ കരുത്തരായ ഫ്രാൻസിന് വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് വെയിൽസിനെ തകർത്തു വിട്ടത്.സൂപ്പർ താരങ്ങളായ എംബപ്പെ, ഗ്രീസ്‌മാൻ, ഡെംബലെ എന്നിവരാണ് ഫ്രാൻസിന് വേണ്ടി ഗോളുകൾ നേടിയത്. അതേസമയം വർഷങ്ങൾക്ക് ശേഷം ഫ്രഞ്ച് ടീമിൽ തിരിച്ചെത്തിയ ബെൻസിമക്ക് അത്ര നല്ല ഓർമ്മകൾ അല്ല മത്സരം സമ്മാനിച്ചത്.27-ആം മിനിറ്റിൽ ഫ്രാൻസിന് ലഭിച്ച പെനാൽറ്റി ബെൻസിമ പാഴാക്കുകയായിരുന്നു.35-ആം മിനിറ്റിലാണ് എംബപ്പെ ഫ്രാൻസിന്റെ ആദ്യഗോൾ കണ്ടെത്തുന്നത്.48-ആം മിനിറ്റിൽ അന്റോയിൻ ഗ്രീസ്‌മാൻ ഫ്രാൻസിന്റെ ലീഡുയർത്തി. മനോഹരമായ ഒരു ഷോട്ടിലൂടെയാണ് താരം ഗോൾ നേടിയത്.79-ആം മിനിറ്റിൽ ഡെംബലെ കൂടി ഗോൾ നേടിയതോടെ ഗോൾപട്ടിക പൂർത്തിയായി. ബെൻസിമയുടെ ഗോൾ ശ്രമം പോസ്റ്റിലിടിച്ചു മടങ്ങിയെങ്കിലും തക്കം പാർത്തു നിന്ന ഡെംബലെ അത് ഗോളാക്കി മാറ്റുകയായിരുന്നു.
FULL TIME SCORES;
— Isaac Waihenya (@IsaacWaihenya) June 2, 2021
France 3 – 0 Wales pic.twitter.com/mxo3nwuKmX
അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ടിന് വിജയം.എതിരില്ലാത്ത ഒരു ഗോളിനാണ് ഓസ്ട്രിയയെ തകർത്തു വിട്ടത്.ബുകയോ സാകയാണ് ഇംഗ്ലണ്ടിന്റെ വിജയഗോൾ നേടിയത്.അതേസമയം കരുത്തരായ ജർമനിയും നെതർലാന്റ്സും ഇന്നലെ സമനിലയിൽ കുരുങ്ങി.ഡെന്മാർക്കാണ് ജർമ്മനിയെ സമനിലയിൽ തളച്ചത്.ഫ്ലോറിയാനിലൂടെ ജർമ്മനി ലീഡ് നേടിയെങ്കിലും പൗൾസെൻ ഡെന്മാർക്കിന് സമനില നേടികൊടുക്കുകയായിരുന്നു.സ്കോട്ട്ലാന്റാണ് നെതർലാന്റ്സിനെ 2-2 എന്ന സ്കോറിന് സമനിലയിൽ തളച്ചത്. നെതർലാന്റ്സിന് വേണ്ടി രണ്ടും ഗോളും ഡീപേയാണ് നേടിയത്.ഹെൻഡ്രി, നിസ്ബെറ്റ് എന്നിവരാണ് സ്കോട്ട്ലാന്റിന്റെ ഗോളുകൾ നേടിയത്.
🇫🇷 France 3-0 Wales 🏴
— Goal India (@Goal_India) June 3, 2021
🇳🇱 Netherlands 2-2 Scotland 🏴
🏴 England 1-0 Austria 🇦🇹
🇩🇪 Germany 1-1 Denmark 🇩🇰
Did we see the #EURO2020 winners tonight? 🤔 pic.twitter.com/6o8PtX4vG4