തിയാഗോ സിൽവ പുറത്ത്, പകരക്കാരനെ ഉൾപ്പെടുത്തി ബ്രസീൽ!

ഈ വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ സ്‌ക്വാഡിൽ നിന്നും സൂപ്പർ താരം തിയാഗോ സിൽവ പുറത്തായി. പരിക്ക് കാരണമാണ് താരത്തിന് ടീമിലെ സ്ഥാനം നഷ്ടമായത്. ഇക്കാര്യം സിബിഎഫ് തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പകരക്കാരനെ ഉൾപ്പെടുത്തിയതായും ഇവർ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.ഫ്ലെമെങ്കോയുടെ ഡിഫന്ററായ റോഡ്രിഗോ കയോയാണ് സിൽവക്ക് പകരക്കാരനായി കൊണ്ട് ഇടം നേടിയിട്ടുള്ളത്.ഇതോടെ പരിക്ക് മൂലം രണ്ട് നിർണായക താരങ്ങളെയാണ് ബ്രസീലിന് നഷ്ടമായത്. മുമ്പ് ഡാനി ആൽവെസും പരിക്ക് കാരണം പുറത്തായിരുന്നു.

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിലായിരുന്നു സിൽവക്ക് പരിക്കേറ്റത്. തുടർന്ന് ആദ്യപകുതിയിൽ തന്നെ താരം കളം വിട്ടിരുന്നു. മുഴുവൻ സമയവും കളിക്കാൻ സാധിച്ചില്ലെങ്കിലും കിരീടത്തിൽ മുത്തമിടാൻ സിൽവക്ക് കഴിഞ്ഞിരുന്നു. പക്ഷേ പരിക്കിൽ നിന്നും മുക്തനാവാൻ കൂടുതൽ സമയം വേണ്ടി വരുമെന്ന് കണ്ടത്തിയതോടെയാണ് ബ്രസീൽ ടീം പകരക്കാരനെ പരിഗണിച്ചത്. റോഡ്രിഗോ കയോ ഇന്ന് തന്നെ ബ്രസീൽ ടീമിനൊപ്പം ചേരും.ഫ്ലെമെങ്കോയിൽ തന്റെ സഹതാരങ്ങളായ എവെർട്ടൻ റിബയ്റോ,ഗബ്രിയേൽ ബാർബോസ എന്നിവരോടൊപ്പമാണ് താരം ബ്രസീൽ ടീമിൽ എത്തിച്ചേരുക.ഇക്വഡോർ, പരാഗ്വ എന്നിവർക്കെതിരെയാണ് ബ്രസീൽ യോഗ്യത മത്സരങ്ങൾ കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *