താരങ്ങൾ എത്തിതുടങ്ങി, ബ്രസീൽ ക്യാമ്പ് സജീവമാകുന്നു!
ഈ മാസത്തെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് വമ്പൻമാരായ ബ്രസീൽ. മൂന്ന് മത്സരങ്ങളാണ് ഈ മാസം ബ്രസീൽ കളിക്കുന്നത്.
ഒക്ടോബർ എട്ടാം തിയ്യതി നടക്കുന്ന മത്സരത്തിൽ വെനിസ്വേലയെയാണ് ബ്രസീൽ നേരിടുക.ഇന്ത്യൻ സമയം പുലർച്ചെ അഞ്ച് മണിക്കാണ് ഈ മത്സരം നടക്കുക.
ഒക്ടോബർ പതിനൊന്നാം തിയ്യതി ബ്രസീൽ കൊളംബിയയെ നേരിടും.ഇന്ത്യൻ സമയം പുലർച്ചെ 2:30-നാണ് ഈ മത്സരം നടക്കുക.ഒക്ടോബർ 15-ആം തിയ്യതി നടക്കുന്ന മത്സരത്തിൽ ഉറുഗ്വയാണ് ബ്രസീലിന്റെ എതിരാളികൾ. രാവിലെ ആറ് മണിക്കാണ് ഈ മത്സരം അരങ്ങേറുക.
ഏതായാലും ഈ മത്സരങ്ങൾക്ക് വേണ്ടി ബ്രസീലിയൻ താരങ്ങൾ ടീം ക്യാമ്പിൽ എത്തിതുടങ്ങിയിട്ടുണ്ട്.തിയാഗോ സിൽവ, ഡാനിലോ, അലക്സ് സാൻഡ്രോ,ഫ്രഡ്, റഫീഞ്ഞ എന്നിവരാണ് കഴിഞ്ഞ ദിവസം ക്യാമ്പിൽ എത്തിയത്. കൂടുതൽ താരങ്ങൾ ഇന്ന് ടീമിനൊപ്പം ചേരും. ഇന്ന് ലഭ്യമായ പത്ത് താരങ്ങളെ വെച്ച് ടിറ്റെ പരിശീലനം ആരംഭിച്ചേക്കും.
ഏതായാലും ബ്രസീലിയൻ സ്‌ക്വാഡ് നമുക്കൊന്ന് പരിശോധിക്കാം…
Em meio a limusine, tapete vermelho e festa, Seleção recebe primeiros jogadores na Colômbia https://t.co/0PQYUAM33J
— ge (@geglobo) October 4, 2021
Goalkeepers : Alisson (Liverpool), Ederson (Manchester City) and Weverton (Palms)
Full-backs : Danilo (Juventus), Alex Sandro (Juventus), Émerson (Tottenham) and Guilherme Arana (Atlético-MG)
Defenders : Thiago Silva (Chelsea), Marquinhos (Paris Saint-Germain), Éder Militão (Real Madrid) and Lucas Veríssimo (Benfica)
Midfielders: Casemiro (Real Madrid), Edenilson (International) Fabinho (Liverpool), Fred (Manchester United), Gerson (Olympique de Marseille), Lucas Paquetá (Lyon) and Everton Ribeiro (Flamengo)
Strikers : Antony (Ajax), Arthur Cabral (Basel), Raphinha (Leeds), Vinicius Júnior (Real Madrid), Neymar (Paris Saint-Germain), Gabriel Jesus (Manchester City) and Gabigol (Flemish)
നിലവിൽ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ.8 മത്സരങ്ങളിൽ എട്ടും വിജയിച്ച ബ്രസീലിന് 24 പോയിന്റാണ് ഉള്ളത്.