താരങ്ങളുടെ കാര്യം ആരും തന്നെ ശ്രദ്ധിക്കുന്നില്ല: പരിക്ക് വിഷയത്തിൽ വിമർശനവുമായി ക്ലോപ്

ഖത്തർ വേൾഡ് കപ്പിന് ഒരുങ്ങുന്ന എല്ലാ ദേശീയ ടീമുകൾക്കും ഏറ്റവും കൂടുതൽ ആശങ്ക നൽകുന്നത് പരിക്കുകളാണ്.ക്ലബ്ബുകൾക്ക് വേണ്ടി തുടർച്ചയായ മത്സരങ്ങൾ കളിക്കേണ്ടി വരുന്നതിനാൽ നിരവധി സൂപ്പർതാരങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. പലർക്കും ഖത്തർ വേൾഡ് കപ്പ് നഷ്ടമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മാത്രമല്ല പലരും നഷ്ടമാകുന്നതിന്റെ തൊട്ടരികിലുമാണ്.

ഈ വിഷയത്തെക്കുറിച്ച് ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപിനോട് അഭിപ്രായം തേടിയിരുന്നു. ഈ വിഷയം താൻ വെറുക്കുന്നു എന്നാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്. മാത്രമല്ല താരങ്ങളുടെ കാര്യം ആരും ശ്രദ്ധിക്കുന്നില്ലെന്നും വളരെ അപകടം പിടിച്ച ഒരു സമയത്താണ് വേൾഡ് കപ്പ് വരുന്നതെന്നുമാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” യഥാർത്ഥത്തിൽ ഈ വിഷയം ഞാൻ വെറുക്കുന്നുണ്ട്. ഈ പ്രശ്നങ്ങൾ ഉണ്ടാവും എന്നുള്ളത് ആദ്യമേ വ്യക്തമാണ്.പക്ഷേ വേൾഡ് കപ്പ് അടുത്തപ്പോൾ മാത്രമാണ് ഇതിനെക്കുറിച്ച് എല്ലാവരും സംസാരിക്കുന്നത്.ഇപ്പോൾ താരങ്ങൾക്ക് പരിക്കേൽക്കുമ്പോൾ എല്ലാവരും അത്ഭുതപ്പെടുന്നു.പരിക്കേൽക്കുന്നതും വേൾഡ് കപ്പ് നഷ്ടപ്പെടുന്നതും പുതിയ കാര്യമല്ല. ഒരു നീളമേറിയ സീസണിന് ശേഷം ഇതൊക്കെ സംഭവിക്കാറുണ്ട്. പക്ഷേ ക്ലബ്ബ് മത്സരങ്ങൾ നിർത്തിവെച്ച് ഒരാഴ്ചക്ക് ശേഷം വേൾഡ് കപ്പ് തുടങ്ങുക എന്നുള്ളത് വളരെ റിസ്കി ആയിട്ടുള്ള ഒരു കാര്യമാണ്.ആരും തന്നെ താരങ്ങളുടെ കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നില്ല. താരങ്ങൾക്ക് പരിക്കേൽക്കുന്നത് തടയാൻ ഞങ്ങൾക്ക് സാധിക്കില്ലല്ലോ? ” ഇതാണ് ക്ലോപ് പറഞ്ഞിട്ടുള്ളത്.

ലിവർപൂൾ സൂപ്പർതാരമായ ഡിയോഗോ ജോട്ടക്ക് ഖത്തർ വേൾഡ് കപ്പ് നഷ്ടമാകുന്ന സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. അതേസമയം ഫ്രാൻസിന് അവരുടെ സൂപ്പർതാരങ്ങളായ പോഗ്ബ,കാന്റെ എന്നിവരെ നഷ്ടമായിട്ടുണ്ട്. ഇംഗ്ലണ്ടിനും അർജന്റീനക്കും ഇപ്പോൾ പരിക്ക് വലിയ ആശങ്കകളാണ് സൃഷ്ടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *