തന്റെ നാലു ആരാധനാപാത്രങ്ങളെ വെളിപ്പെടുത്തി റൊണാൾഡോ !
ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിലൊരാളായി വാഴ്ത്തപ്പെടുന്ന ഇതിഹാസതാരമാണ് റൊണാൾഡോ നസാരിയോ. ബ്രസീലിനൊപ്പം വേൾഡ് കപ്പ് നേടിയ റൊണാൾഡോ ലോകഫുട്‍ബോളർ പട്ടവും ബാലൺ ഡിയോറും സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ആ റൊണാൾഡോ താൻ ഇഷ്ടപ്പെട്ടിരുന്ന നാലു താരങ്ങളുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ്.ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ ഇക്കാര്യം വെളിപ്പെടുത്തിയത്. മാർക്കോ വാൻ ബേസ്റ്റൺ, ഡിയഗോ മറഡോണ, യൊഹാൻ ക്രൈഫ്, സീക്കോ എന്നിവരാണ് തന്റെ ഇഷ്ടപ്പെട്ട താരങ്ങളെന്നാണ് റൊണാൾഡോ അറിയിച്ചത്. അതേസമയം താൻ ഒപ്പം കളിച്ചതിൽ വെച്ചുള്ള ഏറ്റവും മികച്ച താരം സിനദിൻ സിദാനാണെന്നും ഇദ്ദേഹം അറിയിച്ചു.
Ronaldo Nazario has revealed which players were his idols growing up, and also named the best ever footballer he played with. #SLInt
— Soccer Laduma (@Soccer_Laduma) December 17, 2020
Read: https://t.co/VFB2LB0IeB pic.twitter.com/lJ2e90UI7W
” മാർക്കോ വാൻ ബേസ്റ്റനാണ് ഒരു താരം. കുട്ടിക്കാലത്ത് തന്നെ ഞാൻ ഇറ്റാലിയൻ ഫുട്ബോൾ കാണുമായിരുന്നു. പ്രത്യേകിച്ച് ഇദ്ദേഹത്തിന്റെ കളിക്ക് പരിഗണന നൽകുമായിരുന്നു. ഡിയഗോ മറഡോണ, യൊഹാൻ ക്രൈഫ്, സീക്കോ എന്നിവരാണ് മറ്റുള്ളവർ. തീർച്ചയായും സീക്കോ ഫ്ലെമെങ്കോക്ക് വേണ്ടി കളിച്ച താരമാണ്. ഞാൻ ആ ടീമിന്റെ ആരാധകനായിരുന്നു. ഈ നാലു പേരിൽ നിന്നും ഓരോരോ കാര്യങ്ങൾ അനുകരിക്കാൻ ഞാൻ ശ്രമിച്ചിരുന്നു. എന്റെ കരിയറിനെ കുറിച്ചോർത്ത് എനിക്ക് അഭിമാനമാണ്. ഞാൻ ഒപ്പം കളിച്ചിട്ടുള്ളതിൽ വെച്ചുള്ള ഏറ്റവും മികച്ച താരം സിദാനാണ്. ഇപ്പോൾ അദ്ദേഹം പരിശീലകനുമായി. പരിശീലകൻ സിദാൻ ആണോ അതോ സിദാൻ എന്ന കളിക്കാരനാണോ മികച്ചത് എന്ന് പറയാൻ സാധിക്കില്ല ” റൊണാൾഡോ പറഞ്ഞു.
El Pibe, seu legado é eterno. Sua magia em campo jamais será esquecida. Descanse em paz, meu amigo. pic.twitter.com/w9SXDs5kgJ
— Ronaldo Nazário (@Ronaldo) November 25, 2020