തന്നെ മാത്രം ആശ്രയിച്ച് ഓടുന്ന വണ്ടിയാണോ ബ്രസീൽ? നെയ്മറുടെ മറുപടി.
വരുന്ന ഖത്തർ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ബ്രസീൽ. നിരവധി സൂപ്പർതാരങ്ങളെ ബ്രസീലിന് തങ്ങളുടെ സ്‌ക്വാഡിൽ ലഭ്യമാണ്. മാത്രമല്ല ഏറെക്കാലമായി ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കയ്യടക്കി വെച്ചിരിക്കുന്നത് ബ്രസീലാണ്. സൂപ്പർ താരം നെയ്മർ ജൂനിയറിലാണ് ബ്രസീലിന്റെ പ്രതീക്ഷകൾ ഉള്ളത്.
കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നെയ്മറോട് ഒരു ചോദ്യം ചോദിക്കപ്പെട്ടിരുന്നു. അതായത് ബ്രസീൽ ടീം നിങ്ങളെ അമിതമായി ആശ്രയിച്ചാണോ മുന്നോട്ടുപോകുന്നത് എന്നായിരുന്നു ചോദ്യം. എന്നാൽ നെയ്മർ ഇക്കാര്യം തള്ളിക്കളഞ്ഞിട്ടുണ്ട്. കളിയുടെ ഗതി നിർണയിക്കാൻ കഴിവുള്ള ഒരുപാട് മികച്ച താരങ്ങൾ ബ്രസീലിനുണ്ട് എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ UOL റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Neymardependência? Craque fala sobre comparações com Romário no tetra https://t.co/FpE4jmEbGM
— UOL Esporte (@UOLEsporte) November 4, 2022
” ഫുട്ബോൾ എന്നുള്ളത് ഒരു ടീമായി ഒത്തൊരുമയോടുകൂടി കളിക്കേണ്ട ഒരു ഗെയിമാണ്. ഈ ഗെയിമിനെ സോൾവ് ചെയ്യാൻ കഴിയുന്ന ഒരുപാട് മികച്ച താരങ്ങൾ ഞങ്ങൾക്കുണ്ട്.മത്സരത്തിന്റെ ഗതി തന്നെ നിർണയിക്കാൻ കഴിവുള്ള താരങ്ങൾ ഞങ്ങളുടെ കൈവശമുണ്ട്.തങ്ങളുടെ പ്രതിഭ കൊണ്ട് ഏതൊരു ടീമിനെയും സഹായിക്കാൻ കെൽപ്പുള്ള താരങ്ങളാണ് അവർ എല്ലാവരും ” ഇതാണ് നെയ്മർ ജൂനിയർ തന്റെ ബ്രസീലിലെ സഹതാരങ്ങളെ കുറിച്ച് ഇപ്പോൾ പറഞ്ഞിട്ടുള്ളത്.
തീർച്ചയായും നെയ്മർക്കൊപ്പം വിനീഷ്യസും റഫീഞ്ഞയും ആന്റണിയും ചേരുമ്പോൾ ശക്തമായ ഒരു നിര തന്നെ ബ്രസീലിനുണ്ട്.നെയ്മറും വിനീഷ്യസുമൊക്കെ ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.