തനിക്ക് ഹാലണ്ടിന്റെ ലെവലിൽ എത്താൻ കഴിയും, അവകാശവാദവുമായി യുവതാരം!
ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന താരമാണ് ഫിയോറെന്റിനയുടെ 21-കാരനായ ഡുസാൻ വ്ലഹോവിക്ക്.കഴിഞ്ഞ അറ്റലാന്റക്കെതിരെയുള്ള മത്സരത്തിൽ ഫിയോറെന്റിന പരാജയപ്പെട്ടെങ്കിലും ആ മത്സരത്തിൽ ഇരട്ടഗോളുകൾ നേടിക്കൊണ്ട് വ്ലഹോവിക്ക് തിളങ്ങിയിരുന്നു. ഇതോടെ അവസാന 4 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്. അത് മാത്രമല്ല 29 ലീഗ് മത്സരങ്ങളിൽ നിന്ന് 15 ഗോളുകളും 2 അസിസ്റ്റുകളും താരം നേടിക്കഴിഞ്ഞു. റെലഗേഷൻ സോണിൽ ഉണ്ടായിരുന്ന ഫിയോറെന്റിനയെ പതിനഞ്ചാം സ്ഥാനത്തേക്ക് ഉയർത്തിയത് വ്ലഹോവിക്ക് ആണെന്ന് പറയേണ്ടി വരും.താരത്തിന്റെ പ്രകടനം പലപ്പോഴും ഫിയോറെന്റിനയുടെ രക്ഷക്കെത്തിയിരുന്നു. അത് മാത്രമല്ല, താരത്തെ യുവസൂപ്പർ താരം എർലിങ് ഹാലണ്ടുമായി പലരും ഉപമിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹം നേരിട്ട് ഇക്കാര്യത്തോട് പ്രതികരണമറിയിക്കുകയും ചെയ്തിരുന്നു. താൻ കുറച്ചു കൂടെ ഹാർഡ് വർക്ക് ചെയ്യുകയാണെങ്കിൽ തനിക്ക് ഹാലണ്ടിന്റെ ലെവലിൽ എത്താൻ സാധിക്കുമെന്നാണ് ഇദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞത്.
The new @ErlingHaaland? #Soccer #SerieA https://t.co/bzSoLJa9YM
— AS English (@English_AS) April 14, 2021
” ഞാൻ ഹാലണ്ടിന്റെ പ്രകടനങ്ങൾ കാണാറുണ്ട്.അദ്ദേഹത്തിന്റെ രീതികളെ കുറിച്ചും ചലനങ്ങളെ കുറിച്ചും ഞാൻ മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്.കൂടാതെ എന്റെ കരുത്ത് എന്താണോ, എന്റെ ബലഹീനത എന്താണോ, അതിലൊക്കെയും ഞാൻ ശ്രദ്ധ ചെലുത്താറുണ്ട്.പക്ഷെ ഞാൻ ആത്മാർത്ഥയും ഹാർഡ് വർക്കും കൈമുതലാക്കിയാൽ എനിക്ക് ഹാലണ്ടിന്റെ ലെവലിൽ എത്താൻ സാധിക്കും ” വ്ലഹോവിക്ക് പറഞ്ഞു.സെർബിയൻ താരമായ വ്ലഹോവിക്ക് ഇപ്പോൾ വമ്പൻ ക്ലബുകൾക്കിടയിൽ ചർച്ചാ വിഷയമാണ്.9 മില്യൺ യൂറോ മാത്രമുണ്ടായിരുന്ന താരം മൂല്യം 25 മില്യൺ യൂറോയായി ഉയർന്നിട്ടുണ്ട്. യൂറോപ്പിലെ വമ്പൻ ക്ലബുകൾ ഈ യുവപ്രതിഭയെ റാഞ്ചാൻ സാധ്യതയുണ്ട്.
Haaland unaffected by rumours ahead of City clash – Terzic: https://t.co/bdR8VxVAOQ pic.twitter.com/M2wCkkbIVY
— AS English (@English_AS) April 13, 2021