തങ്ങൾക്ക് വമ്പൻ തോൽവി സമ്മാനിച്ച പരിശീലകനെ എത്തിക്കാൻ ബ്രസീൽ.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ ആരാധകരെ നിരാശപ്പെടുത്തിയ പ്രകടനമായിരുന്നു ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിൽ നിന്നും ഉണ്ടായിരുന്നത്.ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ടു കൊണ്ട് ബ്രസീൽ പുറത്താവുകയായിരുന്നു. ഇതിന് പിന്നാലെ അവരുടെ പരിശീലകനായ ടിറ്റെ തൽസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. ആ സ്ഥാനത്തേക്ക് പുതിയ ഒരു പരിശീലകന് ഇതുവരെ കണ്ടെത്താൻ ബ്രസീലിയൻ ദേശീയ ടീമിന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

ബ്രസീലിന്റെ അണ്ടർ 20 പരിശീലകനായിരുന്ന റാമോൺ മെനസസാണ് ഇപ്പോൾ ബ്രസീലിന്റെ താൽക്കാലിക പരിശീലകനായി കൊണ്ട് ചുമതലയേറ്റിക്കുന്നത്.ഈ മാർച്ച് മാസത്തിൽ ഒരു സൗഹൃദമത്സരം ബ്രസീൽ ഇദ്ദേഹത്തിന് കീഴിൽ കളിക്കുന്നുണ്ട്. മാർച്ച് 26ആം തീയതി നടക്കുന്ന മത്സരത്തിൽ മൊറോക്കോയാണ് ബ്രസീലിന്റെ എതിരാളികൾ.

ഏതായാലും ഒരു സ്ഥിര പരിശീലകന് വേണ്ടിയുള്ള അന്വേഷണം ബ്രസീൽ ഇപ്പോഴും തുടരുകയാണ്. റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് തന്നെയാണ് ബ്രസീൽ ഇപ്പോഴും മുൻഗണന നൽകുന്നത്. അതേസമയം ജർമ്മൻ മാധ്യമമായ ബിൽഡ് കഴിഞ്ഞദിവസം ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.മുൻ ജർമ്മൻ പരിശീലകനായിരുന്ന യോക്കിം ലോയെ പരിശീലക സ്ഥാനത്തേക്ക് എത്തിക്കാൻ ബ്രസീൽ താല്പര്യപ്പെടുന്നുണ്ട് എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2006 മുതൽ 2021 വരെ ജർമ്മനിയുടെ ദേശീയ ടീമിനെ പരിശീലിപ്പിച്ച പരിശീലകനാണ് യോക്കിം ലോ.2014 വേൾഡ് കപ്പ് കിരീടം ജർമ്മനിക്ക് നേടി കൊടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.വേൾഡ് കപ്പിൽ തന്നെയായിരുന്നു ബ്രസീലിനെ ഒന്നിനെതിരെ 7 ഗോളുകൾക്ക് ഇദ്ദേഹത്തിന്റെ ജർമൻ ടീം തോൽപ്പിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി ഇദ്ദേഹം ഫ്രീ ഏജന്റ് ആണ്. പരിശീലക രംഗത്തേക്ക് മടങ്ങിയെത്താൻ ഇദ്ദേഹം ആഗ്രഹിക്കുന്നുണ്ട് എന്നുള്ള കാര്യവും ഇപ്പോൾ ബിൽഡ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഏതായാലും തങ്ങൾക്ക് വലിയ തോൽവി സമ്മാനിച്ച ആ പരിശീലകനെ തന്നെ ബ്രസീൽ കൊണ്ടുവരുമോ എന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *