തകർപ്പൻ ഫോമിൽ നെയ്മർ,ബ്രസീലിന് ആറാം കിരീടം താരം നേടിക്കൊടുക്കുമോ?
വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള ബ്രസീലിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അതിന്റെ പ്രധാന ആകർഷണ കേന്ദ്രം സൂപ്പർ താരം നെയ്മർ ജൂനിയറാണ്. വലിയ പ്രതീക്ഷകളാണ് ഇത്തവണ നെയ്മറിൽ ആരാധകർ വെച്ച് പുലർത്തുന്നത്. ഒരുപക്ഷേ ഈ വേൾഡ് കപ്പ് തന്റെ അവസാനത്തെ വേൾഡ് കപ്പ് ആയിരിക്കുമെന്ന് നെയ്മർ തന്നെ വെളിപ്പെടുത്തിയ കാര്യമാണ്.
ഈ സീസണിന് മുന്നേ തന്നെ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് നെയ്മറെ നമുക്ക് കാണാൻ സാധിക്കുന്നത്. പ്രീ സീസൺ ആരംഭിക്കുന്നതിന്റെ രണ്ടാഴ്ച മുന്നേ തന്നെ നെയ്മർ ജൂനിയർ പരിശീലനം ആരംഭിച്ചിരുന്നു. അതിന്റെ ഫലമെന്നോണം ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് നെയ്മർ ജൂനിയർ ഇപ്പോൾ പുറത്തെടുക്കുന്നത്.
⚽️15 gols e 11 assistências em 19 jogos pelo PSG na temporada
— ge (@geglobo) November 9, 2022
🏃♂️Duas semanas de preparação física antes da pré-temporada
🇧🇷Referência e liderança para os jovens da Seleção
Neymar vai ser o cara da Copa?
Confira matéria especial preparada pelo ge➡️https://t.co/TTp3Og5aUB pic.twitter.com/3QXKr3GG5J
പിഎസ്ജിക്ക് വേണ്ടി ആകെ 19 മത്സരങ്ങളാണ് ഈ സീസണിൽ നെയ്മർ കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 15 ഗോളുകളും 11 അസിസ്റ്റുകളും നെയ്മർ നേടിയിട്ടുണ്ട്.താരത്തിന്റെ ഈ പ്രകടനം തന്നെയാണ് ബ്രസീൽ ആരാധകർക്ക് ഏറ്റവും സന്തോഷം പകരുന്ന കാര്യം.
മാത്രമല്ല ഈ സീസണിൽ നെയ്മർക്ക് പരിക്കുകൾ ഒന്നും ഏറ്റിട്ടില്ല എന്നുള്ളതും ഒരു ശുഭസൂചനയാണ്. ശാരീരികമായി നല്ല നിലയിലാണ് നെയ്മറുള്ളത്. പലപ്പോഴും പരിക്കുകൾ വില്ലനാവാറുള്ള നെയ്മർ ഇത്തവണ നല്ല രൂപത്തിലാണ് എത്തുന്നത്. ഏതായാലും നെയ്മറുടെ മികവിൽ ബ്രസീലിന് ആറാം നേടാൻ കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.