തകർപ്പൻ ജയത്തോടെ ജർമ്മനി, ഇറ്റലി,ഇംഗ്ലണ്ട്, സമനില വഴങ്ങി സ്പെയിൻ!
ഇന്നലെ നടന്ന യുവേഫ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ വമ്പൻമാർക്ക് മിന്നും ജയം. ജർമനി, ഇംഗ്ലണ്ട്, ഇറ്റലി എന്നിവരാണ് മിന്നുന്ന വിജയം സ്വന്തമാക്കിയത്. അതേസമയം സ്പെയിൻ സമനില വഴങ്ങി. സൂപ്പർ താരം സ്ലാട്ടൻ തിരിച്ചു വന്ന മത്സരത്തിൽ സ്വീഡന് ജയം നേടാനായി. ജോർജിയയെയാണ് സ്വീഡൻ ഒരു ഗോളിന് തോൽപ്പിച്ചത്. ഈ ഗോളിന് വഴിയൊരുക്കിയത് സ്ലാട്ടൻ ആയിരുന്നു.
35 minutes into his return to international duty and Zlatan already assisted the goal to put Sweden up 1-0 😎 pic.twitter.com/UdRTMOit4y
— B/R Football (@brfootball) March 25, 2021
അതേസമയം ഗ്രീസാണ് സ്പെയിനിനെ സമനിലയിൽ തളച്ചത്.1-1 ആണ് സ്കോർ.33-ആം മിനുട്ടിൽ കൊക്കെയുടെ അസിസ്റ്റിൽ നിന്ന് മൊറാറ്റയാണ് സ്പെയിനിന്റെ ഗോൾ നേടിയത്.എന്നാൽ 57-ആം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ ഗ്രീസ് ഈ ഗോൾ മടക്കുകയായിരുന്നു.
18-year-old Pedri has had a breakthrough season featuring in all but one of Barcelona's matches.
— B/R Football (@brfootball) March 25, 2021
Today he made his senior international debut for Spain 🌟 pic.twitter.com/F1d3zhcgFU
മറ്റൊരു മത്സരത്തിൽ ഇറ്റലി നോർത്തേൺ അയർലന്റിനെയാണ് കീഴടക്കിയത്.എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഇറ്റലിയുടെ വിജയം.ബെറാർഡി, സിറോ ഇമ്മോബിലെ എന്നിവരാണ് ഗോളുകൾ നേടിയത്.ഫ്ലോറെൻസി,ഇൻസൈൻ എന്നിവരാണ് അസിസ്റ്റുകൾ നേടിയത്.
2️⃣3️⃣ games unbeaten! 🛡️📈#ITANIR #WCQ #VivoAzzurro pic.twitter.com/uTGiTboDBG
— Italy ⭐️⭐️⭐️⭐️ (@azzurri) March 25, 2021
മറ്റൊരു മത്സരത്തിൽ ഐസ്ലാന്റിനെയാണ് ജർമ്മനി കീഴടക്കിയത്.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ജർമ്മനിയുടെ വിജയം.ഗോറെട്സ്ക്ക, ഹാവേർട്സ്, ഗുണ്ടോഗൻ എന്നിവരാണ് ഗോളുകൾ നേടിയത്.ഗ്നാബ്രി, സാനെ എന്നിവർ അസിസ്റ്റുകൾ നേടി.
This Germany kit is so clean 🖤 pic.twitter.com/cB62h5jj7e
— ESPN FC (@ESPNFC) March 25, 2021
അതേസമയം ഉജ്ജ്വലവിജയമാണ് ഇംഗ്ലണ്ട് കരസ്ഥമാക്കിയത്.അഞ്ച് ഗോളുകൾക്കാണ് സാൻ മറിനോയെ ഇംഗ്ലണ്ട് തകർത്തു വിട്ടത്.വാർഡ് പ്രൌസ്,കാൽവെർട് ലെവിൻ (ഇരട്ട ഗോൾ ),സ്റ്റെർലിംഗ്,വാട്കിൻസ് എന്നിവരാണ് ഗോളുകൾ നേടിയത്.ഫിൽ ഫോഡൻ, ജെസേ ലിംഗാർഡ്,മാസോൺ മൗണ്ട്, റീസെ ജെയിംസ്,ബെൻ ചിൽവെൽ എന്നിവരാണ് അസിസ്റ്റുകൾ നേടിയത്.
Winning start to the qualifiers! pic.twitter.com/gITqCcDfls
— Mason Mount (@masonmount_10) March 25, 2021