ഡെംബലെയെ വീണ്ടും തഴഞ്ഞ് ഫ്രാൻസ്, വിശദീകരണവുമായി പരിശീലകൻ !

ഈ വരുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഫ്രഞ്ച് ടീമിന്റെ സ്‌ക്വാഡിൽ ബാഴ്‌സ സൂപ്പർ താരം ഉസ്മാൻ ഡെംബലെക്ക് സ്ഥാനം പിടിക്കാൻ കഴിഞ്ഞിരുന്നില്ല. പരിശീലകൻ ദിദിയർ ദെഷാപ്സ് താരത്തെ തഴയുകയായിരുന്നു. ഇതിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഡെംബലെക്ക് ഇനിയും സമയം ആവിശ്യമുണ്ട് എന്നാണ്. താരമിപ്പോൾ ശ്രമിക്കേണ്ടത് തന്റെ മുഴുവൻ കഴിവും പുറത്തെടുക്കാൻ വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാവിയിൽ ഡെംബലെയെ ടീമിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. പരിക്കുകൾ കൊണ്ട് വലയുകയായിരുന്ന ഡെംബലെ ദീർഘകാലത്തിന് ശേഷം ഈ സീസണിലാണ് ബാഴ്സ ടീമിൽ തിരിച്ചെത്തിയത്.താരത്തിന്റെ സഹതാരങ്ങളായ ഗ്രീസ്‌മാൻ, ലെങ്ലെറ്റ്‌ എന്നിവർ ഫ്രഞ്ച് ടീമിൽ ഇടം നേടിയിട്ടുണ്ട്.

” ഡെംബലെക്ക് ഇനി അവസരങ്ങൾ ലഭിക്കുമോ എന്നാണോ നിങ്ങൾ ചോദിക്കുന്നത്? തീർച്ചയായും അദ്ദേഹത്തിനും ഇനിയും അവസരങ്ങൾ ലഭിക്കും. ഡെംബലെ ഒരു വലിയ ഇഞ്ചുറിയിൽ നിന്നും തിരിച്ചു വന്ന താരമാണ്. അദ്ദേഹത്തിന് ആവിശ്യമായ സമയം നാം നൽകേണ്ടതുണ്ട്. തീർച്ചയായും അദ്ദേഹത്തിന് സമയം ആവിശ്യമാണ്. അദ്ദേഹത്തെ കൊണ്ട് എന്ത് സാധിക്കുമെന്ന് എനിക്കറിയാം. അദ്ദേഹത്തിന് ശാരീരികമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ അദ്ദേഹം തന്റെ മുഴുവൻ കഴിവും പുറത്തെടുക്കേണ്ട സമയമാണ് ” ഫ്രഞ്ച് പരിശീലകൻ പറഞ്ഞു. ബാഴ്സക്ക് വേണ്ടി 81 മത്സരങ്ങൾ കളിച്ച താരം 21 ഗോളുകളും 17 അസിസ്റ്റുകളും നേടിയിട്ടുണ്ട്. ഈ സീസണിൽ രണ്ട് ഗോളുകൾ താരം നേടികഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *