ഡീപേ, ഹാലണ്ട്, ഗ്രീസ്‌മാൻ തിളങ്ങി, വമ്പൻമാർക്ക് വിജയം!
ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാർക്ക് ജയം. ഗ്രീസ്‌മാൻ, നെതർലാന്റ്സ്, പോർച്ചുഗൽ, നോർവേ എന്നിവരാണ് വിജയം കണ്ടെത്തിയത്.
അസർബൈജാനെയാണ് പോർച്ചുഗൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്.ബെർണാഡോ സിൽവ, ആൻഡ്രേ സിൽവ,ഡിയോഗോ ജോട്ട എന്നിവരാണ് പോർച്ചുഗല്ലിന്റെ ഗോളുകൾ നേടിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലാണ് പോർച്ചുഗൽ കളത്തിലേക്കിറങ്ങിയത്.
🇳🇴 Haaland bags a hat-trick
— bwin (@bwin) September 7, 2021
🇳🇱 Depay bags a hat-trick
🇫🇷 Griezmann 10 goals away from equalling Henry's record
🏴 Scotland record vital win in Austria
Who said international football was boring. #WCQ pic.twitter.com/65x4lhL24e
ഫിൻലാന്റിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് പരാജയപ്പെടുത്തിയത്.ഫ്രാൻസിന്റെ രണ്ട് ഗോളുകളും സൂപ്പർ താരം അന്റോയിൻ ഗ്രീസ്‌മാനാണ് നേടിയത്.ബെൻസിമ ഒരു അസിസ്റ്റ് സ്വന്തമാക്കിയത്.
അതേസമയം ഒന്നിനെതിരെ ആറ് ഗോളുകൾക്കാണ് നെതർലാന്റ്സ് തുർക്കിയെ പരാജയപ്പെടുത്തിയത്.സൂപ്പർ താരം മെംഫിസ് ഡീപേ ഹാട്രിക് കണ്ടെത്തി.ക്ലസ്സെൻ,ടിൽ, മലെൻ എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്.
ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് നോർവേ ജിബ്രാൾട്ടറിനെ തകർത്തു വിട്ടത്.ഹാട്രിക് നേടിയ എർലിങ് ഹാലണ്ടാണ് നോർവേക്ക് വേണ്ടി തിളങ്ങിയത്.