ഡിയഗോയും മറഡോണയും രണ്ടായിരുന്നു, ഹോസെ മൊറീഞ്ഞോ പറയുന്നു !
ഡിയഗോ മറഡോണയുടെ വിയോഗം താങ്ങാനാവാതെ ഇപ്പോഴും വിറങ്ങലിച്ചു നിൽക്കുകയാണ് ഫുട്ബോൾ ലോകം. അർജന്റീനയുടെയും നേപിൾസിന്റെയും വിതുമ്പലുകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ആ ഇതിഹാസത്തിന്റെ ഓർമ്മകൾ അയവിറക്കുകയാണ് ഫുട്ബോൾ ലോകത്തെ ഓരോ വ്യക്തിയും. ഇപ്പോഴിതാ ഡിയഗോ താൻ മിസ്സ് ചെയ്യുമെന്ന് വളരെ വേദനയോടെ പറഞ്ഞിരിക്കുകയാണ് വിഖ്യാത പരിശീലകൻ ഹോസെ മൊറീഞ്ഞോ. ഡിയഗോയും മറഡോണയും രണ്ടും രണ്ടായിരുന്നുവെന്നും വലിയ മനസ്സുള്ള വ്യക്തിയായിരുന്നു ഡിയഗോയെന്നുമാണ് ഹോസെ മൊറീഞ്ഞോ അറിയിച്ചത്. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗣 Jose Mourinho on Diego Maradona:
— Goal (@goal) November 26, 2020
"There is Maradona and there is Diego. Maradona I don’t need to speak about because the world knows and nobody will ever forget.
"Diego had a big, big, big, big heart. That’s the guy I miss.
"I miss Diego."
[BT Sport] pic.twitter.com/pOUcHKa3go
” മറഡോണയും ഡിയഗോയും രണ്ടായിരുന്നു. മറഡോണയെ കുറിച്ച് ഞാനധികം സംസാരിക്കേണ്ട ആവിശ്യമില്ല. കാരണം ഈ ലോകത്തിന് തന്നെ അദ്ദേഹത്തെ അറിയാം. ആരും ഒരിക്കലും തന്നെ മറഡോണയെ മറക്കുകയില്ല.അതേസമയം ഡിയഗോയാവട്ടെ വളരെ വലിയ മനസ്സുള്ള ഒരു വ്യക്തിയായിരുന്നു. ആ മനുഷ്യനെയാണ് ഞാൻ മിസ്സ് ചെയ്യുന്നത്. ആ മനുഷ്യനെയാണ് ഞാൻ ഇനിയങ്ങോട്ട് മിസ്സ് ചെയ്യാൻ പോവുന്നതും ” ഹോസെ മൊറീഞ്ഞോ പറഞ്ഞു. ഫുട്ബോൾ ലോകം ഒന്നാകെ മറഡോണയുടെ ഓർമ്മകൾ പുതുക്കി കൊണ്ടിരിക്കുകയാണ്. ഇന്നലെ നാപോളി ടീമിലെ എല്ലാ അംഗങ്ങളും മറഡോണയുടെ പത്താം നമ്പർ ജേഴ്സി അണിഞ്ഞായിരുന്നു കളിച്ചിരുന്നത്.
Throwback to when Diego Maradona reserved an extra Big hug for José Mourinho. Rest in Peace, Leyenda. 😳💔😩pic.twitter.com/O1k383K2Vj
— José. (@Mourinhoxx) November 25, 2020