ഡിനിസിനെ ബ്രസീൽ പുറത്താക്കിയത് ശരിയായോ? ചർച്ചകൾ മുറുകുന്നു!

ബ്രസീലിന്റെ താൽക്കാലിക പരിശീലകനായിരുന്ന റാമോൺ മെനസസിന്റെ പകരക്കാരനായി കൊണ്ടായിരുന്നു ഫെർണാണ്ടോ ഡിനിസ് ബ്രസീലിന്റെ മുഖ്യ പരിശീലകനായി കൊണ്ട് ചുമതല ഏറ്റത്. 2024 ജൂൺ വരെയായിരുന്നു അദ്ദേഹത്തിന് സിബിഎഫ് കോൺട്രാക്ട് നൽകിയിരുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ കീഴിൽ യഥാർത്ഥ മികവിലേക്ക് ഉയരാൻ ബ്രസീലിന് കഴിഞ്ഞില്ല എന്നതാണ് യാഥാർത്ഥ്യം.ആകെ 6 മത്സരങ്ങളാണ് ഇദ്ദേഹം ബ്രസീലിനെ പരിശീലിപ്പിച്ചത്.3 മത്സരങ്ങളിൽ ബ്രസീൽ പരാജയപ്പെടുകയായിരുന്നു.

ഒരു സമനിലയും രണ്ട് വിജയങ്ങളും ഇദ്ദേഹത്തിന് കീഴിൽ ബ്രസീൽ നേടി.അവസാനത്തെ മൂന്നു മത്സരങ്ങളിലും ബ്രസീൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഏറ്റവും ഒടുവിൽ അർജന്റീനയാണ് ബ്രസീലിനെ പരാജയപ്പെടുത്തിയത്. ഇപ്പോൾ സിബിഎഫ് ഒഫീഷ്യലായി കൊണ്ട് തന്നെ ഡിനിസിനെ പുറത്താക്കിയിട്ടുണ്ട്.സിബിഎഫിന്റെ പ്രസിഡന്റായ എഡ്നാൾഡോ റോഡ്രിഗസാണ് ഈയൊരു തീരുമാനമെടുത്തത്.

ഡിനിസിനെ ഫോണിൽ വിളിച്ചുകൊണ്ടാണ് ഈ തീരുമാനം എഡ്നാൾഡോ അറിയിച്ചത്. തന്റെ വർക്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ഡിനിസ് സിബിഎഫ് പ്രസിഡണ്ടിനോട് ചോദിച്ചിരുന്നു. എന്നാൽ അതൊന്നും പ്രശ്നമില്ലെന്ന് പക്ഷേ ബ്രസീലിന് വേണ്ടത് ഒരു ദീർഘകാലത്തേക്കുള്ള പരിശീലകനെയാണ് എന്നുമാണ് പ്രസിഡന്റ് ഡിനിസിന് മറുപടി നൽകിയത്.അതായത് ഫ്ലുമിനൻസിന്റെ പരിശീലകനായി കൊണ്ട് തുടരുന്നതിനോടൊപ്പം ബ്രസീൽ ദേശീയ ടീമിനെയും പരിശീലിപ്പിക്കുന്നതിൽ സിബിഎഫിന് യോജിപ്പില്ല. അതോടൊപ്പം റിസൾട്ട്കൾ കൂടി മോശമായതോടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

പക്ഷേ ഈ തീരുമാനത്തിൽ ബ്രസീലിലെ തന്നെ ആരാധകർക്ക് എതിർപ്പുകൾ ഉണ്ട്.ഡിനിസിനെ ഇപ്പോൾതന്നെ പുറത്താക്കിയത് ശരിയായില്ലെന്നും അദ്ദേഹത്തിന് കുറച്ചു കൂടി സമയം അനുവദിക്കാമായിരുന്നു എന്നുമാണ് ചിലരുടെ അഭിപ്രായം.പ്രത്യേകിച്ച് അർജന്റീനക്കെതിരെയുള്ള മത്സരത്തിൽ ബ്രസീൽ മികച്ച പ്രകടനം നടത്തിയിരുന്നു. അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന് കുറച്ചുകൂടി സമയം നൽകിയിരുന്നുവെങ്കിൽ കൂടുതൽ മികവിലേക്ക് ഉയരാൻ ബ്രസീലിന് കഴിയുമെന്ന് വിശ്വസിക്കുന്നവരുണ്ട്. മാത്രമല്ല ഫ്ലുമിനൻസിന് കോപ ലിബർട്ടഡോറസ് നേടിക്കൊടുത്ത ഇദ്ദേഹം ക്ലബ്ബ് വേൾഡ് കപ്പിന്റെ ഫൈനലിൽ എത്തിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഡിനിസിൽ കുറച്ചുകൂടി വിശ്വാസം സിബിഎഫിന് അർപ്പിക്കാമായിരുന്നു എന്ന അഭിപ്രായം സജീവമാണ്.

ഏതായാലും പുതിയ ഒരു പരിശീലകനെ ഉടൻതന്നെ ബ്രസീൽ നിയമിച്ചേക്കും.സാവോ പോളോയുടെ പരിശീലകനായ ഡോറിവാൽ ജൂനിയറിനെയാണ് പ്രധാനമായും പരിഗണിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *