ഡാനി ആൽവസ് ജയിലിൽ, ക്ലബ്ബും ഒഴിവാക്കി!

ബ്രസീലിയൻ സൂപ്പർ താരമായ ഡാനി ആൽവസ് ബാഴ്സലോണയിൽ അറസ്റ്റിൽ ആയിട്ടുണ്ട്. ലൈംഗിക അതിക്രമ കേസിലാണ് ഈ ബ്രസീലിയൻ താരത്തെ ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുള്ളത്.മാത്രമല്ല ജഡ്ജ് ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചിട്ടില്ല.അതുകൊണ്ടുതന്നെ താരത്തെ കഴിഞ്ഞ ദിവസം ജയിലിലേക്ക് മാറ്റുകയും ചെയ്തു.

ഡിസംബർ 30 ആം തീയതി ബാഴ്സലോണയിലെ നൈറ്റ് ക്ലബ്ബിൽ വച്ച് ഒരു സ്ത്രീയെ ഡാനി ആൽവസ് ലൈംഗികമായി അതിക്രമിച്ചു എന്നായിരുന്നു ആരോപണം. എന്നാൽ ഈ ആരോപണങ്ങൾ എല്ലാതും തന്നെ ഡാനി ആൽവസ് തള്ളിക്കളഞ്ഞിരുന്നു. പക്ഷേ താരം കുറ്റക്കാരനാണ് എന്ന് തെളിഞ്ഞതിനാലാണ് ഡാനി ആൽവസിനെ അറസ്റ്റ് ചെയ്തു ജയിലിലേക്ക് മാറ്റിയിട്ടുള്ളത്. 39 കാരനായ താരം എത്ര കാലം ജയിലിൽ കിടക്കേണ്ടി വരും എന്നുള്ളത് അവ്യക്തമായ കാര്യമാണ്.

നിലവിൽ മെക്സിക്കൻ ക്ലബ്ബായ പ്യൂമാസിന്റെ താരമാണ് ഡാനി ആൽവസ്. ജൂലൈ മുപ്പതാം തീയതിയാണ് അദ്ദേഹത്തിന്റെ കരാർ അവസാനിക്കുക. പക്ഷേ താരം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയതോടുകൂടി അദ്ദേഹത്തിന്റെ കരാർ ഇപ്പോൾ ക്ലബ്ബ് ടെർമിനേറ്റ് ചെയ്തിട്ടുണ്ട്. അതായത് നിലവിൽ ഡാനി ആൽവസ് ഫ്രീ ഏജന്റാണ്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു അദ്ദേഹം പ്യൂമാസിൽ ജോയിൻ ചെയ്തത്. 13 മത്സരങ്ങൾ മാത്രമാണ് ക്ലബ്ബിന് വേണ്ടി അദ്ദേഹം കളിച്ചിട്ടുള്ളത്. ഇപ്പോൾ അദ്ദേഹത്തിന് കരാറും നഷ്ടമായിട്ടുണ്ട്.

എന്തായാലും താരത്തിന്റെ ഭാവി എന്താവും എന്നുള്ളത് ഇനി കാത്തിരുന്നു കാണേണ്ട കാര്യമാണ്. സിസിടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നതോടുകൂടിയാണ് ഡാനി ആൽവസ് കുറ്റക്കാരനാണ് എന്ന് തെളിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *