ഡാനി ആൽവസ് ആത്മഹത്യ ചെയ്തുവെന്ന വ്യാജവാർത്ത, ആഞ്ഞടിച്ച് സഹോദരൻ.

ബ്രസീലിയൻ സൂപ്പർ താരമായ ഡാനി ആൽവസ് നിലവിൽ സ്പെയിനിൽ തടവ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.ബാഴ്സലോണയിൽ വെച്ചുകൊണ്ട് ഒരു യുവതിയെ അദ്ദേഹം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഡാനി കുറ്റക്കാരനാണ് എന്ന് കണ്ടെത്തുകയും നാലര വർഷത്തെ തടവ് ശിക്ഷ അദ്ദേഹത്തിന് നൽകുകയും ചെയ്തു. യഥാർത്ഥത്തിൽ 9 വർഷത്തെ ശിക്ഷ ലഭിക്കുമായിരുന്നുവെങ്കിലും നെയ്മർ ജൂനിയർ ഡാനിയുടെ സഹായത്തിന് എത്തുകയായിരുന്നു.

എന്നാൽ ബ്രസീലിലെ ഒരു ജേണലിസ്റ്റ് കഴിഞ്ഞദിവസം വ്യാജവാർത്ത പ്രചരിപ്പിച്ചിരുന്നു.ഡാനി ആൽവസ് ജയിലിൽ വച്ചുകൊണ്ട് ആത്മഹത്യ ചെയ്തു എന്നായിരുന്നു ബ്രസീലിയൻ ജേണലിസ്റ്റായ പൗലോ അൽ ബുക്കർക്ക് റിപ്പോർട്ട് ചെയ്തിരുന്നത്.എന്നാൽ ഇത് തികച്ചും വ്യാജ വാർത്തയാണ്. ഡാനി ആൽവസിന്റെ സഹോദരൻ ഉൾപ്പെടെ നിരവധി ആളുകൾ ഈ വ്യാജ വാർത്തക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ഡാനി ആൽവസിന്റെ സഹോദരനായ നെയ് ആൽവസ് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ” എങ്ങനെയാണ് നിങ്ങൾക്ക് ഇത്രയധികം ക്രൂരന്മാർ ആവാൻ സാധിക്കുന്നത്.അദ്ദേഹം ഇതിനോടകം തന്നെ അപലപിച്ചു കഴിഞ്ഞല്ലോ. ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ. ഇപ്പോൾ എല്ലാവരും അദ്ദേഹത്തിന്റെ മരണം ആഗ്രഹിക്കുന്നു.ഇങ്ങനെയൊന്നും ക്രൂരത കാണിക്കാൻ പാടില്ല. എന്റെ അച്ഛന് 70 വയസ്സും അമ്മക്ക് 60 വയസ്സും ആണ്.ഞങ്ങളുടെ കുടുംബത്തെ നിങ്ങൾ ഓർക്കണം.ഇത്തരം പേജുകൾ വെറുതെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു ” ഇതാണ് ഡാനി ആൽവസിന്റെ സഹോദരൻ എഴുതിയിട്ടുള്ളത്.

അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഡാനി മെക്സിക്കൻ ക്ലബ്ബായ പ്യുമാസിന്റെ താരമായിരുന്നു.എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ടതോടെ അദ്ദേഹത്തിന്റെ കോൺട്രാക്ട് ക്ലബ്ബ് റദ്ദാക്കുകയായിരുന്നു.ബാഴ്സ്,പിഎസ്ജി,യുവന്റസ് തുടങ്ങിയ പ്രധാനപ്പെട്ട ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള ബ്രസീലിയൻ താരമാണ് ഡാനി.

Leave a Reply

Your email address will not be published. Required fields are marked *