ഡച്ച് താരത്തിന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു.

2007 മുതൽ 2009 വരെ നെതർലാന്റ്സിന്റെ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള ഡിഫൻസീവ് മിഡ്ഫീൽഡറാണ് ഡേവിഡ് മെന്റസ്. ഏഴു മത്സരങ്ങളിലാണ് ഇദ്ദേഹം ഡച്ച് ജേഴ്സി അണിഞ്ഞിട്ടുള്ളത്. മാത്രമല്ല യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകൾ അയാക്സ്,റെഡ് ബുൾ സാൽസ്ബർഗ് എന്നിവർക്ക് വേണ്ടിയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഈ താരവുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.

മയക്കുമരുന്ന് കടത്ത് കേസിൽ ഇപ്പോൾ ഡേവിഡ് മെൻഡൻസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല 7 വർഷത്തെ തടവ് ശിക്ഷയാണ് ഈ മുൻ ഡച്ച് താരത്തിന് കോടതി വിധിച്ചിട്ടുള്ളത്. നെതർലാൻസിലേക്ക് രണ്ടുതവണ കൊക്കെയിൻ കടത്തിയ കേസിലാണ് ഇദ്ദേഹം ഇപ്പോൾ പിടിയിലായിട്ടുള്ളത്. ഇതിനുപുറമേ 1300 കിലോ കൊക്കൈൻ കടത്തുന്നതിലും ഇദ്ദേഹം പങ്കാളിയായിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതിന് പുറമേ അദ്ദേഹം മയക്കുമരുന്ന് സ്വയം വിറ്റതായും കണ്ടെത്തിയിട്ടുണ്ട്. ഈ കേസിലും അദ്ദേഹം കുറ്റക്കാരനാണ്. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടത്. അദ്ദേഹത്തിന്റെ ബർത്ത് ഡേ ദിവസമാണ് അറസ്റ്റ് ചെയ്തിരുന്നത്. ലഹരി വിരുദ്ധ സ്‌ക്വാഡ് നിലവിൽ വളരെ കർശനമായി കൊണ്ട് തന്നെ നെതർലാന്റ്സിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

2017ൽ അഥവാ തന്റെ 34 വയസ്സിലായിരുന്നു അദ്ദേഹം ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഏതായാലും ഈ സംഭവം നെതർലാന്റ്സ് ഫുട്ബോളിന് തന്നെ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *