ട്വിസ്റ്റ്,ഇറ്റലിക്ക് ഖത്തർ വേൾഡ് കപ്പ് കളിക്കാൻ സാധിച്ചേക്കും?

ഈ വരുന്ന ഖത്തർ വേൾഡ് കപ്പിന് യോഗ്യത നേടാൻ യൂറോ കപ്പ് ചാമ്പ്യൻമാരായ ഇറ്റലിക്ക് സാധിച്ചിരുന്നില്ല. പ്ലേ ഓഫ് മത്സരത്തിൽ നോർത്ത് മാസിഡോണിയയോട് പരാജയപ്പെട്ടു കൊണ്ടായിരുന്നു ഇറ്റലി വേൾഡ് കപ്പിന് യോഗ്യത നേടാനാവാതെ പുറത്തായത്. തുടർച്ചയായ രണ്ടാമത്തെ വേൾഡ് കപ്പാണ് ഇറ്റലിക്ക് യോഗ്യത നേടാനാവാതെ നഷ്ടമാവുന്നത്.

എന്നാൽ വരുന്ന വേൾഡ് കപ്പിൽ ഇറ്റലിക്ക് പങ്കെടുക്കാനുള്ള ചില സാധ്യതകൾ ഇപ്പോൾ തെളിഞ്ഞു വരുന്നുണ്ട്. അതായത് ലാറ്റിനമേരിക്കയിൽ നിന്നും ഇക്വഡോർ ഇത്തവണത്തെ വേൾഡ് കപ്പിന് യോഗ്യത കരസ്ഥമാക്കിയിരുന്നു.എന്നാൽ ഇക്വഡോറിന്റെ താരമായ ബൈറോൻ കാസ്റ്റില്ലോ യഥാർത്ഥത്തിൽ കൊളംബിയക്കാരനാണെന്നും അദ്ദേഹത്തിന്റെ പ്രായത്തിന്റെ കാര്യത്തിൽ ഇക്വഡോർ തട്ടിപ്പ് കാണിച്ചു എന്നുള്ള ആരോപണം വളരെയധികം ശക്തമാണ്.

ഈ വിഷയത്തിൽ ഇപ്പോൾ ഫിഫ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിൽ ഇക്വഡോർ കുറ്റക്കാരാണ് എന്ന് തെളിഞ്ഞാൽ ഒരുപക്ഷേ അവർ നേടിയ വേൾഡ് കപ്പ് യോഗ്യത അസാധുവാക്കാൻ സാധ്യതയുണ്ട്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ചില നിയമങ്ങൾ പ്രകാരം ഫിഫ റാങ്കിൽ ഏറ്റവും മുകളിൽ നിൽക്കുന്ന, വേൾഡ് കപ്പിന് യോഗ്യത നേടാൻ കഴിയാത്ത ടീമിനെയാണ് ഫിഫ പരിഗണിക്കുക.ഈ വഴി തുറന്നാൽ ഇറ്റലിക്ക് വേൾഡ് കപ്പിന് യോഗ്യത നേടാൻ കഴിയും.

ഇറ്റലിയുടെ പരിശീലകനായ റോബെർട്ടോ മാൻസീനി ഇപ്പോൾ ഈ വാർത്തകളോട് പ്രതികരിച്ചിട്ടുണ്ട്. നിലവിൽ തങ്ങൾ വേൾഡ് കപ്പിൽ ഇല്ലെന്നും ബാക്കിയുള്ളതൊക്കെ കാത്തിരുന്ന് കാണാം എന്നുമാണ് മാൻസീനി പറഞ്ഞിട്ടുള്ളത്.ഏതായാലും ഈ വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് ഫിഫ മാത്രമാണ്. ഭാഗ്യം തുണയ്ക്കുകയാണെങ്കിൽ ഒരുപക്ഷേ അടുത്ത വേൾഡ് കപ്പിന് ഇറ്റലിയുമുണ്ടായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *