ടോണി ക്രൂസ് തിരിച്ചെത്തി,സ്‌ക്വാഡ് പ്രഖ്യാപിച്ച് ജർമ്മനി!

ഈ മാസം രണ്ട് സൗഹൃദ മത്സരങ്ങളാണ് യൂറോപ്യൻ വമ്പൻമാരായ ജർമ്മനി കളിക്കുന്നത്. എതിരാളികളും കരുത്തരാണ്. മാർച്ച് 24ആം തീയതി നടക്കുന്ന മത്സരത്തിൽ ഫ്രാൻസിനെയാണ് ജർമ്മനി നേരിടുക. പിന്നീട് മാർച്ച് ഇരുപത്തിയേഴാം തീയതി നടക്കുന്ന മത്സരത്തിൽ മറ്റൊരു കരുത്തരായ നെതർലാന്റ്സിനെ ജർമ്മനി നേരിടും.ഈ മത്സരങ്ങൾക്കുള്ള 26 അംഗ സ്‌ക്വാഡ് ജർമ്മൻ പരിശീലകൻ ജൂലിയൻ നഗൽസ്മാൻ ഇപ്പോൾ പുറത്തുവിട്ടു കഴിഞ്ഞു.

ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട കാര്യം ടോണി ക്രൂസ് ജർമൻ ദേശീയ ടീമിലേക്ക് തിരിച്ചെത്തി എന്നുള്ളതാണ്. നേരത്തെ തന്നെ അദ്ദേഹം തിരിച്ചു വരുന്നു എന്ന വാർത്തകൾ ഉണ്ടായിരുന്നു.നഗൽസ്മാൻ ഇപ്പോൾ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ യൂറോ കപ്പിന് ശേഷമായിരുന്നു ക്രൂസ് ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.കഴിഞ്ഞ വേൾഡ് കപ്പിൽ അദ്ദേഹം പങ്കെടുത്തിട്ടില്ല. എന്നാൽ ഇപ്പോൾ മനസ്സ് മാറി ദേശീയ ടീമിലേക്ക് തിരികെ വരുകയായിരുന്നു. ആകെ 106 മത്സരങ്ങൾ ജർമ്മനിക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ടോണി ക്രൂസ്.

ജർമ്മനിയുടെ സ്‌ക്വാഡ് ഇങ്ങനെയാണ്..

Goalkeepers: Oliver Baumann (Hoffenheim), Bernd Leno (Fulham), Manuel Neuer (Bayern Munich), Marc-André ter Stegen (Barcelona)

Defenders: Waldemar Anton (Stuttgart), Jan-Niklas Beste (Heidenheim), Benjamin Henrichs (Leipzig), Joshua Kimmich (Bayern Munich), Robin Koch (Eintracht Frankfurt), Maximilian Mittelstädt (Stuttgart), David Raum (Leipzig), Antonio R¼diger (Real Madrid), Jonathan Tah (Bayer Leverkusen)

Midfielders: Robert Andrich (Bayer Leverkusen), Chris F¼hrich (Stuttgart), Pascal GroŸ (Brighton), Ilkay G¼ndogan (Barcelona), Toni Kroos (Real Madrid), Jamal Musiala (Bayern Munich), Aleksandar Pavlovic (Bayern Munich), Florian Wirtz (Bayer Leverkusen)

Forwards: Maximilian Beier (Hoffenheim), Niclas F¼llkrug (Borussia Dortmund), Kai Havertz (Arsenal), Thomas M¼ller (Bayern Munich), Deniz Undav (Stuttgart)

വളരെ മോശം സമയത്തിലൂടെയാണ് ജർമ്മനി ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. സമീപകാലത്ത് നിരവധി തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്നതിനെ തുടർന്നായിരുന്നു ഫ്ലിക്കിനെ അവർ പുറത്താക്കിയിരുന്നത്. ഏതായാലും ഈ മാസത്തെ മത്സരങ്ങൾ ജർമ്മനിയെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമാവില്ല.

Leave a Reply

Your email address will not be published. Required fields are marked *