ടീമിനെ കണ്ടുവെച്ച് സ്കലോണി, എന്നാൽ വെളിപ്പെടുത്താൻ തയ്യാറായില്ല !
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള കഠിനമായ ഒരുക്കത്തിലാണ് അർജന്റൈൻ പരിശീലകൻ സ്കലോണിയും സംഘവും. സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന ആദ്യ മത്സരത്തിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ. പിന്നീട് ബൊളീവിയയെ അവരുടെ മൈതാനത്ത് വെച്ചും അർജന്റീന നേരിടും. ഉയരം കൂടിയ വേദിയായ ലാ പാസിൽ വെച്ചാണ് മത്സരം എന്നുള്ളത് അർജന്റീനക്ക് വെല്ലുവിളിയാണ്. എന്നിരുന്നാലും പരിശീലകൻ ലയണൽ സ്കലോണി ആത്മവിശ്വാസത്തിലാണ്. ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്കലോണി അറിയിച്ചത്. ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം കൂടുതൽ കാര്യങ്ങളെ പറ്റി സംസാരിച്ചത്. ലിയാൻഡ്രോ പരേഡസ്, ലയണൽ മെസ്സി, അർജന്റീനയുടെ ഗോൾകീപ്പർ എന്നിവരെയൊക്കെ കുറിച്ച് സംസാരിക്കാൻ സ്കലോണി മടിച്ചില്ല.അദ്ദേഹം ടീമിനെ കണ്ടുവെച്ചിട്ടുണ്ടെങ്കിലും അത് വെളിപ്പെടുത്താൻ സ്കലോണി തയ്യാറായില്ല.
#SelecciónArgentina Scaloni: "El equipo se lo voy a dar a los jugadores esta tarde"
— TyC Sports (@TyCSports) October 7, 2020
El entrenador de la Selección habló en conferencia de prensa y no quiso dar el once para arrancar las Eliminatorias mañana ante Ecuador.https://t.co/ndXLdE7zKs
” ഞങ്ങളുടെ ആശയം വളരെ വ്യക്തമാണ്. അത് ഞങ്ങളുടെ മുന്നിലുള്ള ടീമിനെ ആശ്രയിച്ചല്ല. എനിക്കിപ്പോൾ ടീമിനെ വിവരിക്കാം. പക്ഷെ ഞാൻ ഉച്ചക്ക് ശേഷം എന്റെ താരങ്ങളുമായി ആശയവിനിമയം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഞങ്ങൾ ഒരു ഗോൾകീപ്പറെ മാത്രം പരിഗണിക്കാനും അദ്ദേഹത്തെ തന്നെ തുടർച്ചയായി നിർത്താനും ഉദ്ദേശിച്ചിരുന്നു. പക്ഷെ ഈ വ്യത്യസ്ഥമായ സാഹചര്യത്തിൽ ഞങ്ങൾക്ക് അതിന് സാധിച്ചില്ല. എന്തായാലും ഒരാൾ ഗോൾവലക്ക് മുന്നിലുണ്ടാവും. രണ്ട് ഫോർവേഡുകളെ കളിപ്പിക്കുമ്പോൾ മെസ്സിയിൽ നിന്ന് അദ്ദേഹം ഓഫർ ചെയ്യുന്നതിലും കൂടുതൽ മികച്ച ഗുണം നിങ്ങൾക്ക് നേടിയെടുക്കാനാവും. അദ്ദേഹത്തിന്റെ പ്രകടനം ഈ ടൂർണമെന്റിൽ വളരെയധികം വ്യത്യസ്ഥമാവുമെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങൾ ഞങ്ങളുടെ കളിരീതിയിൽ വിശ്വസിക്കുന്നുണ്ട്. അതിൽ ഞങ്ങൾ തൃപ്തരുമാണ്. ഞങ്ങൾക്ക് ഇക്വഡോറിനെ കുറിച്ച് കൂടുതലൊന്നുമറിയില്ല. അവർക്ക് പുതിയ പരിശീലകനുണ്ട്. പക്ഷെ ഞങ്ങൾ അവരെ വിലയിരുത്തുന്നുണ്ട്. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന അത്രയും ഞങ്ങൾ ചെയ്യും ” സ്കലോണി പറഞ്ഞു.
Las sociedades de la Selección Argentina de Scaloni 🤝🇦🇷🙏
— TyC Sports (@TyCSports) October 7, 2020
Duplas experimentadas, con jugadores que se conocen de memoria. ¿Cuántas hay en este combinado nacional sin muchas prácticas encima? El análisis de @lombardigus en @liberotychttps://t.co/nUpoTPb1dW