ടിറ്റെയെത്തി,രണ്ട് മാറ്റങ്ങൾ,യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച് ബ്രസീൽ!

ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ രണ്ട് മത്സരങ്ങളാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ കളിക്കുക.ചിലി,ബൊളീവിയ എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ. ഈ മാസം 25,30 തീയ്യതികളിലാണ് ഈ മത്സരങ്ങൾ നടക്കുക.

ഈ മത്സരങ്ങൾക്കുള്ള ഒരുക്കങ്ങൾ ഇപ്പോൾ ബ്രസീലിയൻ ടീം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ടീമിന്റെ പരിശീലകനായ ടിറ്റെയും കോച്ചിംഗ് സ്റ്റാഫും ഗ്രാഞ്ച കോമറിയിൽ എത്തിയത്. ബ്രസീലിയൻ താരങ്ങൾ ടീം ക്യാമ്പിൽ എത്തി തുടങ്ങുന്നതേയൊള്ളൂ. ചൊവ്വാഴ്ച്ചയോടു കൂടി എല്ലാ താരങ്ങളും ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം ഈ മത്സരങ്ങൾക്കുള്ള സ്ക്വാഡിനെ നേരത്തെ ടിറ്റെ പ്രഖ്യാപിച്ചിരുന്നു. ഈ സ്ക്വാഡിൽ 2 മാറ്റങ്ങൾ ഇപ്പോൾ ടിറ്റെ വരുത്തിയിട്ടുണ്ട്.അതായത് കോവിഡ് ബാധിച്ച റഫീഞ്ഞയെ ടീമിൽ ഒന്നും ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല ഗബ്രിയേൽ മഗൽഹസ് കുടുംബപരമായ കാര്യങ്ങളാൽ ടീമിൽ നിന്നും ഒഴിവാക്കാൻ അഭ്യർത്ഥിച്ചിരുന്നു.തുടർന്ന് താരത്തെയും നീക്കം ചെയ്തിട്ടുണ്ട്.താരത്തിന്റെ സ്ഥാനത്തേക്ക് ഫെലിപെയെ ടിറ്റെ ഉൾപ്പെടുത്തിയിട്ടുണ്ട്.എന്നാൽ റഫീഞ്ഞയുടെ പകരക്കാരനെ തീരുമാനിച്ചിട്ടില്ല.

ചിലിയെ സ്വന്തം മൈതാനമായ മാരക്കാനയിൽ വെച്ചാണ് ബ്രസീൽ നേരിടുക.ബൊളീവിയക്കെതിരെയുള്ള മത്സരം ലാ പാസിൽ വെച്ചാണ് നടക്കുക. നേരത്തെ തന്നെ വേൾഡ് കപ്പ് യോഗ്യത നേടിയതിനാൽ ബ്രസീലിന് ആശ്വാസത്തോടെ ഈ മത്സരങ്ങളെ നേരിടാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *