ടിറ്റെയുടെ വലിയ മുന്നേറ്റ നിരക്ക് പ്രശംസ,ആന്റണിയുമായുള്ള മത്സരവും: റാഫീഞ്ഞക്ക് പറയാനുള്ളത്!
അന്താരാഷ്ട്ര സൗഹൃദമത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഘാനയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഉള്ളത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12 മണിക്ക് ഫ്രാൻസിൽ വെച്ചാണ് ഈ മത്സരം നടക്കുക.
ഈ മത്സരത്തിന് ബ്രസീലിന്റെ പരിശീലകനായ ടിറ്റെ ഒരുക്കാൻ ഉദ്ദേശിക്കുന്നത് ഒരു ഒഫന്‍സീവ് ഫോർമേഷനാണ്. അതായത് കൂടുതൽ ആക്രമണത്തിനാണ് ടിറ്റെ മുൻതൂക്കം നൽകുക.നെയ്മർ ജൂനിയർ, വിനീഷ്യസ്,റിച്ചാർലീസൺ,റാഫീഞ്ഞ,ലുക്കാസ് പക്വറ്റ തുടങ്ങിയ അഞ്ചു താരങ്ങൾ ബ്രസീലിന്റെ മുന്നേറ്റത്തിൽ ഉണ്ടാകുമെന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.
ടിറ്റെയുടെ ഈയൊരു ഒഫൻസീവ് ഫോർമേഷനെ ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞ ഇപ്പോൾ പ്രശംസിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
” ഒരു സ്ട്രൈക്കർ എന്ന നിലയിൽ ഒഫൻസീവ് ഫോർമേഷൻ ആണ് ഞങ്ങളെ സംബന്ധിച്ചിടത്തോളം നല്ലത്. കാരണം കൂടുതൽ ഗോളുകൾ നേടാൻ സാധിക്കും.പക്ഷേ പ്രതിരോധത്തിലുള്ള ഉത്തരവാദിത്വം ഞങ്ങൾക്ക് നന്നായി അറിയാം.ഞങ്ങൾ ഇപ്പോൾ ചെയ്യേണ്ട കാര്യം ഹാർഡ് വർക്ക് ചെയ്യുക എന്നുള്ളതാണ്.ബോൾ ലഭിക്കുന്നപക്ഷം ഞങ്ങൾ അറ്റാക്ക് ചെയ്യണം. ഇവിടെയുള്ള എല്ലാവർക്കും അവരുടേതായ ക്രിയേറ്റിവിറ്റി ഉണ്ട് ” ഇതാണ് റാഫീഞ്ഞ പറഞ്ഞിട്ടുള്ളത്.
Saiba mais: https://t.co/YR2t7EkMIl
— ge (@geglobo) September 22, 2022
അതേസമയം റാഫീഞ്ഞയുടെ പൊസിഷനിൽ തന്നെയാണ് സൂപ്പർ താരം ആന്റണിയും കളിക്കുന്നത്. സ്ഥാനത്തിന് വേണ്ടി ഇരുവരും തമ്മിലുള്ള മത്സരത്തെക്കുറിച്ചും റാഫീഞ്ഞ ഇപ്പോൾ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അതിങ്ങനെയാണ്.
” വരുന്ന ഖത്തർ വേൾഡ് കപ്പിന് വേണ്ടി ശാരീരികമായും മാനസികമായും ഞാൻ തയ്യാറെടുത്തു കഴിഞ്ഞു എന്നാണ് ഞാൻ കരുതുന്നത്. ആദ്യ ഇലവനിൽ ആണെങ്കിലും പകരക്കാരന്റെ രൂപത്തിൽ ആണെങ്കിലും ഞാൻ തയ്യാറാണ്. ഇനി ആന്റണിയാണ് കളിക്കുന്നത് എങ്കിൽ അദ്ദേഹവും മികച്ച പ്രകടനം പുറത്തെടുക്കും. അസാധാരണമായ മികവുള്ള താരമാണ് ആന്റണി. ടീമിനകത്ത് മത്സരം ഇല്ലെങ്കിൽ അത് ഒരിക്കലും ടീമായി മാറുകയില്ലല്ലോ ” ഇതാണ് റാഫീഞ്ഞ പറഞ്ഞിട്ടുള്ളത്.
നിലവിൽ ബ്രസീൽ പരിശീലകൻ ടിറ്റെ ആദ്യ ഇലവനിൽ ഇടം നൽകുക റാഫീഞ്ഞക്ക് തന്നെയായിരിക്കും. ആന്റണി പകരക്കാരന്റെ റോളിലായിരിക്കും ഒരുപക്ഷേ ഇറങ്ങുക.