ഞാൻ 100% ഫിറ്റും ഹാപ്പിയുമാണെങ്കിൽ എതിരാളികൾ ഒന്ന് ബുദ്ധിമുട്ടും : നെയ്മർ ജൂനിയർ

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഘാനയെ പരാജയപ്പെടുത്താൻ ബ്രസീലിന് സാധിച്ചിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ വിജയിച്ചു കയറിയത്. സൂപ്പർ താരം റിച്ചാർലീസൺ രണ്ട് ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ മാർക്കിഞ്ഞോസാണ് സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം രണ്ട് അസിസ്റ്റുകൾ നേടി കൊണ്ട് നെയ്മർ ജൂനിയറും മത്സരത്തിൽ തിളങ്ങിയിരുന്നു.

ഏതായാലും ഈ മത്സരത്തിനുശേഷം നെയ്മറോട് നിലവിലെ മികച്ച ഫോമിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. രസകരമായ ഒരു മറുപടിയാണ് നെയ്മർ ഇതിന് നൽകിയിട്ടുള്ളത്. അതായത് താൻ 100% ശാരീരികമായി സജ്ജനും ഹാപ്പിയുമാണെങ്കിൽ അത് എതിരാളികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാനിപ്പോൾ എന്റേതായ രീതിയിൽ കളിച്ചുകൊണ്ടിരിക്കുകയാണ്. ശാരീരികമായി നല്ല നിലയിലാണ് ഞാനുള്ളത്.അതന്നെ വളരെയധികം സഹായിക്കുന്നുണ്ട്. എന്റെ പ്രശ്നം ഒരിക്കലും കളിക്കളത്തിന് അകത്തായിരുന്നില്ല. മറിച്ച് ചില പരിക്കുകളാണ് എനിക്ക് തടസ്സം നിന്നിരുന്നത്. ഞാൻ 100% ഓക്കെ ആവുകയും ഹാപ്പിയാവുകയും ചെയ്താൽ അത് എതിരാളികൾക്ക് ഒരല്പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് ” ഇതാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.

ബ്രസീലിനു വേണ്ടി വളരെ മികച്ച കണക്കുകൾ അവകാശപ്പെടാനുള്ള താരമാണ് നെയ്മർ. ആകെ കളിച്ച 120 മത്സരങ്ങളിൽ നിന്ന് 128 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ നെയ്മർ കഴിഞ്ഞിട്ടുണ്ട്.74 ഗോളുകളും 54 അസിസ്റ്റുകളുമാണ് നെയ്മർ ബ്രസീൽ ജേഴ്സിയിൽ നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *