ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോൾ സംസാരിക്കും: വിവാദമായ ഇന്റർവ്യൂവിനെ കുറിച്ച് ക്രിസ്റ്റ്യാനോ!

ഖത്തർ വേൾഡ് കപ്പ് തുടങ്ങുന്നതിനു മുന്നേയായിരുന്നു ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇന്റർവ്യൂ പുറത്തേക്ക് വന്നത്.പിയേഴ്‌സ്‌ മോർഗ്ഗനുമായി നടത്തിയ അഭിമുഖത്തിൽ ഒരുപാട് വിവാദം സൃഷ്ടിച്ച പ്രസ്താവനകൾ റൊണാൾഡോ നടത്തിയിരുന്നു. മാത്രമല്ല ഈ വിവാദങ്ങളൊക്കെ തന്നെയും പോർച്ചുഗലിന്റെ വേൾഡ് കപ്പ് തയ്യാറെടുപ്പുകളെ ബാധിക്കുമെന്നും പലരും ആരോപിച്ചിരുന്നു.

റൊണാൾഡോയുടെ ഈ അഭിമുഖത്തിന്റെ ടൈമിങ്ങിനെയായിരുന്നു പലരും വിമർശിച്ചിരുന്നത്.ഉചിതമായ സമയത്തല്ല റൊണാൾഡോ അഭിമുഖം നൽകിയത് എന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ ഇവർക്കെതിരെ റൊണാൾഡോ തന്നെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അതായത് താൻ ആഗ്രഹിക്കുന്ന സമയത്ത് താൻ സംസാരിക്കുമെന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നിങ്ങളുടെ ഭാഗത്ത് നിന്ന് ഞങ്ങൾ എങ്ങനെയാണ് ടൈമിംഗ് തിരഞ്ഞെടുക്കുന്നത് എന്നുള്ളത് നിങ്ങൾക്ക് എളുപ്പമായി തോന്നും. ചില സമയങ്ങളിൽ നിങ്ങൾ സത്യങ്ങൾ എഴുതും. ചില സമയങ്ങളിൽ നിങ്ങൾ നുണകളും എഴുതി പിടിപ്പിക്കും.മറ്റുള്ളവർ എന്ത് ചിന്തിക്കുന്നു എന്നുള്ളതിനെ കുറിച്ച് എനിക്കൊരു പ്രശ്നവുമില്ല.ഞാൻ എനിക്ക് ഇഷ്ടമുള്ള സമയത്ത് ഞാൻ സംസാരിക്കും. ഞാൻ ആരാണ് എന്നുള്ളത് ഇവിടെ എല്ലാവർക്കും അറിയാം ” ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.

ഏതായാലും താരത്തെ സംബന്ധിച്ചിടത്തോളം ഖത്തർ വേൾഡ് കപ്പിൽ തിളങ്ങേണ്ടത് അദ്ദേഹത്തിന്റെ തന്നെ ആവശ്യമാണ്. മികച്ച പ്രകടനം നടത്തിക്കൊണ്ട് അദ്ദേഹം ഈ പ്രശ്നങ്ങളെയെല്ലാം തരണം ചെയ്യുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *