ഞാൻ ഉണ്ടായാലും ഇല്ലെങ്കിലും അവർക്ക് ബ്രസീലിനെ നയിക്കാൻ കഴിയും : രണ്ട് യുവതാരങ്ങളെ കുറിച്ച് നെയ്മർ ജൂനിയർ.

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഖത്തർ വേൾഡ് കപ്പിന് ശേഷം ദേശീയ ടീമിന് വേണ്ടി മത്സരങ്ങൾ ഒന്നും തന്നെ കളിച്ചിട്ടില്ല. പരിക്കു മൂലമാണ് മത്സരങ്ങൾ നഷ്ടമായത്. പലപ്പോഴും പരിക്കു കാരണം നെയ്മർക്ക് ഒരുപാട് മത്സരങ്ങൾ നഷ്ടമാവാറുണ്ട്. അതുകൊണ്ടുതന്നെ നെയ്മറുടെ അഭാവത്തിൽ ബ്രസീലിയൻ ദേശീയ ടീമിനെ ആര് ലീഡ് ചെയ്യും എന്ന ഒരു ചോദ്യം ഉയർന്നു വരാറുണ്ട്.

വിനീഷ്യസ് ജൂനിയർക്കും റോഡ്രിഗോക്കും ബ്രസീൽ ദേശീയ ടീമിനെ ലീഡ് ചെയ്യാനുള്ള കപ്പാസിറ്റി ഉണ്ടെന്ന് താൻ വിശ്വസിക്കുന്നു എന്നായിരുന്നു മാർക്കിഞ്ഞോസ് പറഞ്ഞിരുന്നത്. പുതിയ അഭിമുഖത്തിൽ നെയ്മറോട് ഇക്കാര്യം ചോദിക്കപ്പെട്ടിരുന്നു. താൻ ഉണ്ടായാലും ഇല്ലെങ്കിലും വിനീഷ്യസിനും റോഡ്രിഗോക്കും ബ്രസീലിനെ നയിക്കാൻ കഴിയുമെന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“വിനിയും റോഡ്രിഗോയും വളരെയധികം ക്വാളിറ്റികൾ ഉള്ള രണ്ട് താരങ്ങളാണ്.തീർച്ചയായും നായകന്റെ സ്ഥാനം ഏറ്റെടുക്കാൻ അവർക്ക് സാധിക്കും. എന്റെ അഭിപ്രായത്തിൽ ഇപ്പോൾതന്നെ അവർ നായകന്മാരാണ്. ഞാൻ ഇല്ലെങ്കിലും ഞാൻ ഉണ്ടെങ്കിലും അവർക്ക് ലീഡ് ചെയ്യാൻ സാധിക്കും. ഞാൻ ഒരിക്കലും സെൽഫിഷ് ആവാറില്ല.ഒരു ടീമിനകത്ത് കൂടുതൽ നായകന്മാർ ഉണ്ടാകുന്നത് ടീമിനെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ്. അവർ ഈ ലവലിൽ എത്തിയതിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്.ബ്രസീൽ ടീമിനെ അവർ സഹായിക്കുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.ഞാൻ വളരെയധികം ഇഷ്ടപ്പെടുന്ന, ഞാൻ ഒരുപാട് സംസാരിക്കുന്ന എന്റെ കൂട്ടുകാരാണ് വിനിയും റോഡ്രിഗോയും. എനിക്കവരെ ഇനിയും സഹായിക്കാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് നെയ്മർ ജൂനിയർ പറഞ്ഞിട്ടുള്ളത്.

വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് ബ്രസീൽ കളിക്കുന്നത്.ബൊളീവിയ,പെറു എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ.സെപ്റ്റംബർ ഒമ്പതാം തീയതിയും പതിമൂന്നാം തീയതിയും ആണ് ഈ മത്സരങ്ങൾ അരങ്ങേറുന്നത്. പരിക്ക് മൂലം സൂപ്പർ താരം വിനീഷ്യസ് ജൂനിയർക്ക് ഈ മത്സരങ്ങൾ നഷ്ടമാകും.

Leave a Reply

Your email address will not be published. Required fields are marked *