ഞാൻ അടിച്ച ഗോളുകൾക്ക് വീഡിയോ തെളിവുകൾ ഉണ്ട്, വേണമെങ്കിൽ ട്രൈനിംഗിലെ ഗോളുകളും കൂട്ടാം: പെലെയെ ട്രോളി CR7!

ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഒഫീഷ്യൽ ഗോളുകൾ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 899 ഗോളുകളാണ് കരിയറിൽ അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. ബ്രസീലിയൻ ഇതിഹാസമായ പെലെ അദ്ദേഹത്തിന്റെ പുറകിലാണ് വരുന്നത്. 757 ഒഫീഷ്യൽ ഗോളുകളാണ് പെലെ നേടിയിട്ടുള്ളത്. പക്ഷേ അനൗദ്യോഗിക കണക്കുകൾ പ്രകാരം പെലെ ആയിരത്തിൽ പരം ഗോളുകൾ നേടിയിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ ആയിരത്തിലധികം ഗോളുകൾ നേടിയ താരമായി കൊണ്ടാണ് പെലെയെ പരിഗണിച്ചു പോരുന്നത്.

തന്റെ യൂട്യൂബ് ചാനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ റിയോ ഫെർഡിനാന്റുമായി ഒരു അഭിമുഖം നടത്തിയിരുന്നു.അതിൽ റൊണാൾഡോ പറഞ്ഞ ചില കാര്യങ്ങൾ ഇപ്പോൾ വലിയ രൂപത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.പെലെയെ പരിഹസിക്കുന്ന രൂപത്തിലുള്ള ഒരു സ്റ്റേറ്റ്മെന്റാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയിട്ടുള്ളത്.ഞാൻ അടിച്ച ഗോളുകൾക്ക് വീഡിയോ തെളിവുകൾ ഉണ്ട് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. പരോക്ഷമായി കൊണ്ട് പെലെയുടെ റെക്കോർഡിനെ ട്രോളുകയാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്.റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.

“ആദ്യം 900 ഗോൾ എന്ന നേട്ടത്തിലേക്ക് എത്തുക. അതിനുശേഷം ആയിരം ഗോൾ എന്ന ചാലഞ്ചാണ് എന്റെ മുന്നിലുള്ളത്.അതിലേക്ക് എനിക്ക് എത്തണം. ഇവിടെ ഒരു വ്യത്യാസമുണ്ട്. ഞാൻ നേടിയ ഗോളുകളുടെ എല്ലാം വീഡിയോ ഉണ്ട്. അതിനർത്ഥം ഞാൻ ഗോളുകൾ നേടിയിട്ടുണ്ട് എന്നത് തെളിയിക്കാൻ കഴിയും എന്നതാണ്. ഇനി വേണമെങ്കിൽ ട്രെയിനിങ്ങിലെ ഗോളുകൾ കൂടി കൂട്ടാം. കാരണം അതിന്റെ വീഡിയോകളും ലഭ്യമാണ് ” ഇതാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞിട്ടുള്ളത്.

കണക്കുകൾ പ്രകാരം 1281 ഗോളുകളാണ് പെലെ നേടിയിട്ടുള്ളത്.പക്ഷേ പല ഗോളുകളും സൗഹൃദ മത്സരങ്ങളിൽ ആയതിനാലാണ് ഒഫീഷ്യൽ കണക്കുകളുടെ പരിധിയിൽ വരാത്തത്. പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഈ അവകാശവാദത്തിന്റെ ലോജിക്കിൽ പലരും എതിർപ്പുകൾ പ്രകടിപ്പിക്കുന്നുണ്ട്. കാരണം പെലെയുടെ കരിയർ ഉണ്ടായിട്ടുള്ളത് 1950കളിലാണ്.ഇന്നത്തെപ്പോലെ എല്ലാ മത്സരങ്ങളും സംപ്രേക്ഷണം ചെയ്യുകയും വീഡിയോ ആവുകയും ചെയ്യുന്ന കാലഘട്ടമല്ല അത്.ടെക്നോളജി അത്രത്തോളം വികസിച്ചിട്ടില്ല.ടെക്നോളജി വളർന്ന പന്തലിച്ചു നിൽക്കുന്ന ഈ കാലത്തെ കാര്യങ്ങളെ അന്നത്തെ കാലഘട്ടവുമായി താരതമ്യം ചെയ്യുന്നതിൽ യാതൊരു അർത്ഥവുമില്ല. എല്ലാ ഗോളുകളുടെയും വീഡിയോ ഇല്ല എന്ന കാരണത്താൽ പെലെ തന്റെ കരിയറിൽ നേടിയ ഗോളുകളെ നമുക്ക് റദ്ദ് ചെയ്യാനുമാവില്ല.

Leave a Reply

Your email address will not be published. Required fields are marked *