ഞാനായിരുന്നുവെങ്കിൽ ആ താരത്തെ ഉൾപ്പെടുത്തുമായിരുന്നു: വേൾഡ് കപ്പ് സ്ക്വാഡിനെ കുറിച്ച് റൊണാൾഡോ പറയുന്നു!
കഴിഞ്ഞ ദിവസമായിരുന്നു ബ്രസീലിന്റെ പരിശീലകനായ ടിറ്റെ ഖത്തർ വേൾഡ് കപ്പിനുള്ള ബ്രസീലിന്റെ ദേശീയ ടീം പ്രഖ്യാപിച്ചത്.26 അംഗ സ്ക്വാഡ് ആണ് ഇദ്ദേഹം പുറത്തെടുത്തിട്ടുള്ളത്. താരതമ്യേനെ മികച്ച സ്ക്വാഡ് തന്നെയാണ് ടിറ്റെ തിരഞ്ഞെടുത്തിട്ടുള്ളത്.
മുന്നേറ്റ നിരയിൽ 9 താരങ്ങളെ ടിറ്റെ ഉൾപ്പെടുത്തിയിട്ടുണ്ട്.എന്നാൽ ഗാബി ഗോളിനെയും ഫിർമിനോയുമൊക്കെ ഉൾപ്പെടുത്താത്തതിന് ബ്രസീലിൽ നിന്നും ടിറ്റെക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. എന്നാൽ ഇതിനോട് ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് ഇവരെയൊക്കെ മാറ്റി നിർത്തി കൗമാര താരം എൻഡ്രിക്കിനെ താൻ ഉൾപ്പെടുത്തുമായിരുന്നു എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.ഇതിനുള്ള കാരണവും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.
Brazil's squad for the World Cup 🇧🇷 pic.twitter.com/en8JnQha8D
— B/R Football (@brfootball) November 7, 2022
” പലരും ഗാബി ഗോൾ ഇല്ലാത്തതിന് പരാതി പറയുന്നത് കണ്ടു. ഒരു എക്സ്ട്രാ സ്ട്രൈക്കറേ എടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ എൻഡ്രിക്കിനെ എടുക്കുമായിരുന്നു. വളരെയധികം ശോഭനീയമായ ഭാവിയുള്ള ഒരു താരമാണ് എൻഡ്രിക്ക്. ഇപ്പോൾ തന്നെ പ്രൊഫഷണൽ ആണ് അദ്ദേഹം.അദ്ദേഹത്തെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ അദ്ദേഹത്തിന് വലിയ ഒരു എക്സ്പീരിയൻസ് ആകുമായിരുന്നു. 1994 വേൾഡ് കപ്പിൽ എനിക്ക് 17 വയസ്സായിരുന്നു. അന്ന് എനിക്ക് അവസരം ലഭിച്ചു.2002-ൽ ഇതുപോലെ കക്കക്കും അവസരം ലഭിച്ചു.എന്നാൽ 2010-ൽ നെയ്മറെ ഉൾപ്പെടുത്തിയില്ല.ഇത്തവണ എൻഡ്രിക്കിനെ ഉൾപ്പെടുത്തണമായിരുന്നു” ഇതാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്.
പാൽമിറാസിന്റെ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച് ഈ കൗമാര താരം ഗോളും നേടിയിട്ടുണ്ട്.ബ്രസീലിന്റെ അണ്ടർ 17 ടീമിന് വേണ്ടി ആകെ കളിച്ച നാലു മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളാണ് ഈ താരം അടിച്ചു കൂട്ടിയിട്ടുള്ളത്.