ഞങ്ങൾ റെഡിയായിരിക്കും,യുറോയിൽ കാണാം: സൗത്ത്ഗേറ്റ്
2 സൗഹൃദ മത്സരങ്ങളാണ് ഇപ്പോൾ യൂറോപ്പ്യൻ വമ്പൻമാരായ ഇംഗ്ലണ്ട് കളിച്ചിട്ടുള്ളത്. ആദ്യ മത്സരത്തിൽ ബോസ്നിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയിരുന്നു. പക്ഷേ രണ്ടാമത്തെ മത്സരത്തിൽ ഐസ്ലാന്റിനോട് ഞെട്ടിക്കുന്ന തോൽവി ഇംഗ്ലണ്ടിന് ഏറ്റുവാങ്ങേണ്ടിവന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഐസ്ലാൻഡ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.ഇതോടെ താരങ്ങൾക്കും പരിശീലകനും വലിയ വിമർശനങ്ങളാണ് കേൾക്കേണ്ടിവരുന്നത്.
ഇനി യൂറോ കപ്പിലാണ് ഇംഗ്ലണ്ട് കളിക്കുക. ഈ തോൽവിയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനായെന്നും യൂറോ കപ്പിൽ തങ്ങൾ റെഡിയായിരിക്കും എന്നുമാണ് ഇംഗ്ലണ്ട് പരിശീലകൻ സൗത്ത് ഗേറ്റ് ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്.തോൽവിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഈ മത്സരത്തിൽ നിന്നും എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനായി.കിട്ടിയ അവസരങ്ങൾ മുതലെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല.മികച്ച പ്രകടനം ഞങ്ങൾക്ക് നടത്താൻ കഴിഞ്ഞില്ല എന്നതും ഞങ്ങൾ അംഗീകരിക്കുന്നു.പക്ഷേ യൂറോകപ്പിന് ഞങ്ങൾ റെഡി ആയിരിക്കും. ഞങ്ങൾ പ്രതീക്ഷിച്ച രൂപത്തിൽ അല്ല ഈ മത്സരം കടന്നുപോയത്.മത്സരത്തിൽ നെഗറ്റീവുകൾ മാത്രമല്ല സംഭവിച്ചിട്ടുള്ളത്.വിജയിക്കാൻ ആവശ്യമായ ചാൻസുകൾ ഉണ്ടാക്കിയെടുക്കാൻ ഞങ്ങൾക്ക് സാധിച്ചിരുന്നു. എല്ലാ ദിവസവും നമ്മൾ പ്രതീക്ഷിച്ച പോലെ ആയിരിക്കണമെന്നില്ല “ഇതാണ് ഇംഗ്ലണ്ട് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ജൂൺ പതിനേഴാം തീയതിയാണ് ഇംഗ്ലണ്ട് യൂറോ കപ്പിലെ ആദ്യ മത്സരം കളിക്കുക. എതിരാളികൾ സെർബിയയാണ്. അതിനുശേഷം ഡെൻമാർക്ക്, സ്ലോവേനിയ എന്നിവരാണ് ഇംഗ്ലണ്ടിന്റെ എതിരാളികളായി കൊണ്ട് വരുന്നത്. ഗ്രൂപ്പ് ഘട്ടം മറികടക്കണമെങ്കിൽ തന്നെ ഇംഗ്ലണ്ടിനെ മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് അനിവാര്യമാണ്.