ഞങ്ങൾ യൂറോകപ്പ് ബഹിഷ്കരിക്കും : ഭീഷണിയുമായി സെർബിയ!

ഇത്തവണത്തെ യുവേഫ യൂറോ കപ്പിലെ ഗ്രൂപ്പ് സിയിലാണ് സെർബിയ കളിച്ചു കൊണ്ടിരിക്കുന്നത്.2 മത്സരങ്ങൾ അവർ പൂർത്തിയാക്കി കഴിഞ്ഞു.ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് അവർ പരാജയപ്പെട്ടിരുന്നു. രണ്ടാമത്തെ മത്സരത്തിൽ സ്ലോവേനിയയോട് അവർ സമനിലയിൽ കുരുങ്ങുകയാണ് ചെയ്തിട്ടുള്ളത്. രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള സെർബിയ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.

എന്നാൽ സെർബിയയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഇപ്പോൾ ഉടലെടുത്തിട്ടുണ്ട്. അതായത് സെർബിയയുമായി പ്രശ്നത്തിനുള്ള രാജ്യങ്ങളാണ് അൽബേനിയെയും അതുപോലെതന്നെ ക്രൊയേഷ്യയും. ഈ രണ്ട് ടീമിനെയും ആരാധകർ വളരെ ഒഫൻസീവായ ചാന്റുകൾ സെർബിയക്കെതിരെ മുഴക്കിയിട്ടുണ്ട്. സെർബിയക്കാരെ കൊല്ലുക എന്നുള്ള ചാന്റാണ് ഇവർ നടത്തിയിട്ടുള്ളത്. പ്രത്യേകിച്ചും അൽബേനിയൻ ആരാധകരാണ് ഇക്കാര്യത്തിൽ മുൻപന്തിയിൽ ഉള്ളത്.

ഇത് യൂറോ കപ്പിനിടെ വലിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. തങ്ങൾക്കെതിരെ പ്രകോപനപരമായ ചാന്റുകൾ മുഴക്കിയ അൽബെനിയയൻ ആരാധകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണം എന്നാണ് അധികൃതരോട് സെർബിയൻ ഫുട്ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുള്ളത്. അല്ലാത്തപക്ഷം യൂറോകപ്പ് ബഹിഷ്കരിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് വേണ്ട രൂപത്തിലുള്ള നടപടികൾ എടുക്കാനാണ് ഇവർ ആവശ്യപ്പെട്ടിട്ടുള്ളത്.

ഇതിനിടെ ഒരു കൊസോവൻ ടിവി ജേണലിസ്റ്റിന് യൂറോ കപ്പിൽ നിന്നും വിലക്ക് ലഭിച്ചിട്ടുണ്ട്. സെർബിയൻ ആരാധകരെ പ്രകോപിപ്പിക്കുന്ന രൂപത്തിലുള്ള ആംഗ്യം കാണിച്ചതുകൊണ്ടാണ് ഈ പത്രപ്രവർത്തകന് വിലക്ക് ലഭിച്ചിട്ടുള്ളത്. യൂറോപ്പ്യൻ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ യൂറോ കപ്പിലും പ്രതിഫലിച്ചു കാണാറുണ്ട്.അതിനെ തുടർന്ന് ഒരുപാട് വിവാദങ്ങളും പ്രശ്നങ്ങളും ഉണ്ടാവാറുണ്ട്. അതിനെതിരെ കടുത്ത നടപടികൾ വേണമെന്നാണ് ഇപ്പോൾ ഫുട്ബോൾ ആരാധകരിൽ നിന്നും ഉയരുന്ന ആവശ്യങ്ങൾ.ഇനി കേവലം ഒരു മത്സരം മാത്രമാണ് ഗ്രൂപ്പിൽ സെർബിയക്ക് അവശേഷിക്കുന്നത്.ആ മത്സരത്തിൽ ഡന്മാർക്കാണ് അവരുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *