ജർമ്മനി തോറ്റു, കൂടെ സ്പെയിനും തോറ്റു!
യൂറോ യോഗ്യത റൗണ്ടിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പൻമാരായ സ്പെയിനിന് പരാജയം.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സ്പെയിനിനെ സ്കോട്ട്ലാൻഡ് പരാജയപ്പെടുത്തിയത്. സൂപ്പർ താരം സ്കോട്ട് മക്ടോമിനിയുടെ ഇരട്ട ഗോളുകളാണ് സ്കോട്ട്ലാൻഡിന് ഈ ഒരു വിജയം സമ്മാനിച്ചിട്ടുള്ളത്. മത്സരത്തിന്റെ 7,51 മിനിട്ടുകളിലാണ് ഈ സൂപ്പർ താരം ഗോളുകൾ നേടിയിട്ടുള്ളത്.
ഇതോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ളത് സ്കോട്ട് തന്നെയാണ്. രണ്ട് മത്സരങ്ങളും വിജയിക്കാൻ ഇപ്പോൾ അവർക്ക് കഴിഞ്ഞിട്ടുണ്ട്. അതേസമയം മറ്റൊരു സൗഹൃദം മത്സരത്തിൽ വമ്പൻമാരായ ജർമ്മനി പരാജയം അറിഞ്ഞിട്ടുണ്ട്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജർമ്മനിയെ ബെൽജിയം പരാജയപ്പെടുത്തിയത്. സൂപ്പർ താരം കെവിൻ ഡി ബ്രൂയിനയുടെ മികവാണ് ബെൽജിയത്തിന് ഈ ഒരു വിജയം നേടിക്കൊടുത്തിരിക്കുന്നത്.
Kevin De Bruyne is on fire against Germany 🔥
— LiveScore (@livescore) March 28, 2023
⚽️ 1 goal
🅰️ 2 assists pic.twitter.com/G4wyoBDBtZ
ഒരു ഗോളും രണ്ട് അസിസ്റ്റുകളും ആണ് ഡി ബ്രൂയിന ജർമ്മൻ പടക്കെതിരെ സ്വന്തമാക്കിയിട്ടുള്ളത്.കരാസ്ക്കോ,ലുക്കാക്കു എന്നിവരാണ് ബെൽജിയത്തിന്റെ മറ്റു ഗോൾ സ്കോറർമാർ.ഫുൾക്രാഗ്,ഗ്നാബ്രി എന്നിവരാണ് ജർമ്മനിക്ക് വേണ്ടി ഗോളുകൾ നേടിയത്.അതേസമയം മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യ തുർക്കിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിട്ടുണ്ട്.