ജർമ്മനിയെ വിറപ്പിച്ചുവെങ്കിലും ഹങ്കറി പുറത്ത്, പ്രീ ക്വാർട്ടർ ലൈനപ്പ് ഇങ്ങനെ!

ഇന്നലെ യൂറോ കപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ വമ്പൻമാരായ ജർമ്മനിയെ വിറപ്പിച്ച് ഹങ്കറി.2-2 എന്ന സ്കോറിനാണ് ഹങ്കറി ജർമ്മനിയെ സമനിലയിൽ തളച്ചത്. കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസിനെയും ഹങ്കറി സമനിലയിൽ കുരുക്കിയിരുന്നു. പക്ഷേ മരണഗ്രൂപ്പിൽ നിന്ന് പുറത്താവാനായിരുന്നു ഹങ്കറിയുടെ വിധി. എന്നിരുന്നാലും തലയുയർത്തി തന്നെയാണ് ഹങ്കറി മടങ്ങുന്നത്.ഹങ്കറിക്ക് വേണ്ടി സാലയ്,ഷഫർ എന്നിവർ ഗോൾ നേടിയപ്പോൾ കായ് ഹാവെർട്സ്,ഗോറെഡ്സ്ക്ക എന്നിവരാണ് ജർമ്മനിയുടെ ഗോളുകൾ നേടിയത്. ഇതോടെ യൂറോ കപ്പിലെ പ്രീ ക്വാർട്ടർ ലൈനപ്പുകൾ പൂർത്തിയായി. അവ താഴെ നൽകുന്നു.

ബെൽജിയം Vs പോർച്ചുഗൽ

ഇറ്റലി VS ഓസ്ട്രിയ

ഫ്രാൻസ് Vs സ്വിറ്റ്സർലാന്റ്

ക്രോയേഷ്യ Vs സ്പെയിൻ

സ്വീഡൻ Vs ഉക്രൈൻ

ഇംഗ്ലണ്ട് Vs ജർമ്മനി

നെതർലാന്റ്സ് Vs ചെക് റിപ്പബ്ലിക്

വെയിൽസ് Vs ഡെന്മാർക്ക്

Leave a Reply

Your email address will not be published. Required fields are marked *