ജർമ്മനിയെ പഞ്ഞിക്കിട്ട് ജപ്പാൻ.
യൂറോപ്പ്യൻ കരുത്തരായ ജർമ്മനി വളരെയധികം ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ജർമ്മനിയുടെ പരിതാപകരമായ അവസ്ഥ എന്താണ് എന്ന് തെളിയിക്കുന്ന ഒരു തോൽവിയാണ് ഇന്നലെ അവർക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.ജപ്പാനാണ് ജർമ്മനിയെ നാണം കെടുത്തിവിട്ടത്.ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ജപ്പാൻ ജർമ്മനിയെ തോൽപ്പിച്ചത്.
ഖത്തർ വേൾഡ് കപ്പിൽ ഒന്നിനെതിരെ 2 ഗോളുകൾക്ക് ജർമ്മനിയെ തോൽപ്പിക്കാൻ ജപ്പാൻ കഴിഞ്ഞിരുന്നു.ഇപ്പോൾ അതിനേക്കാൾ വലിയ ഒരു വിജയമാണ് ജപ്പാൻ നേടിയിരിക്കുന്നത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ടു ഗോളുകളും രണ്ടാം പകുതിയിൽ രണ്ടു ഗോളുകളും ആണ് ജപ്പാൻ നേടിയത്.ഇറ്റോ,യുവേദ,അസാനോ,ടനാക്കാ എന്നിവരാണ് ജപ്പാന് വേണ്ടി ഗോളുകൾ നേടിയത്.ടെക്കഫുസ കുബോ രണ്ട് അസിസ്റ്റുകൾ നേടി.സാനെയാണ് ജർമ്മനിയുടെ ഏക ഗോൾ നേടിയത്.
2022 World Cup: Japan 2-1 Germany
— ESPN FC (@ESPNFC) September 9, 2023
Today: Japan 4-1 Germany
Japan has their number 👏🇯🇵 pic.twitter.com/CBtIxLFv3t
കഴിഞ്ഞ മത്സരത്തിൽ കൊളംബിയയോട് ആയിരുന്നു ജർമ്മനി പരാജയപ്പെട്ടിരുന്നത്.അവസാനമായി കളിച്ച അഞ്ചുമത്സരങ്ങളിൽ നാലെണ്ണത്തിലും ജർമ്മനി പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. വളരെ മോശം പ്രകടനമാണ് സമീപകാലത്ത് ജർമ്മനി നടത്തുന്നത്.ഖത്തർ വേൾഡ് കപ്പിലും മോശം പ്രകടനം തന്നെയായിരുന്നു ജർമനി നടത്തിയിരുന്നത്.