ജേണലിസ്റ്റിനെ വിഡ്ഢിയെന്ന് വിളിച്ചു,വിരമിക്കുകയാണോ? ഡി ബ്രൂയിന പറയുന്നു!
ഇന്നലെ യൂറോ കപ്പിൽ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ബെൽജിയത്തിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസ് അവരെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ വെർടോങ്കൻ വഴങ്ങിയ സെൽഫ് ഗോളാണ് ബെൽജിയത്തിന് തിരിച്ചടയായത്.ഇതോടെ യൂറോ കപ്പിൽ നിന്ന് അവർ പുറത്താവുകയും ചെയ്തു.
ഈ മത്സരത്തിനു ശേഷം അവരുടെ നായകനായ കെവിൻ ഡി ബ്രൂയിന മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. വിരമിക്കുകയാണോ എന്ന ചോദ്യത്തിന് മറുപടി പറയാനായിട്ടില്ല എന്നാണ് ഡി ബ്രൂയിന പറഞ്ഞിട്ടുള്ളത്.മത്സരശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
“വിരമിക്കലിനെ കുറിച്ച് ഇപ്പോൾ സംസാരിക്കാനായിട്ടില്ല. അത് നേരത്തെ ആയിപ്പോകും.ഞാനിപ്പോൾ ഹോളിഡേയിലേക്ക് പ്രവേശിക്കുകയാണ്. അതിനുശേഷമാണ് ഭാവിയെ കുറിച്ച് ചിന്തിക്കുക ” ഇതാണ് ഡി ബ്രൂയിന പറഞ്ഞിട്ടുള്ളത്.
അതേസമയം പത്രസമ്മേളനത്തിനിടെ പ്രമുഖ മാധ്യമപ്രവർത്തകനായ ടാൻക്രെഡി പാൽമെറിയെ ഡി ബ്രൂയിന അധിക്ഷേപിച്ചിട്ടുണ്ട്. വിഡ്ഢി എന്ന് വിളിച്ചു കൊണ്ടാണ് ഡി ബ്രൂയിന അധിക്ഷേപിച്ചിട്ടുള്ളത്. ബെൽജിയത്തിന്റെ ഗോൾഡൻ ജനറേഷന് കിരീടങ്ങൾ ഒന്നും നേടാൻ കഴിഞ്ഞില്ലല്ലോ എന്ന ചോദ്യമാണ് ഈ മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരത്തെ ദേഷ്യം പിടിപ്പിച്ചത്. തുടർന്ന് ഡി ബ്രൂയിന ഇറങ്ങിപ്പോവുകയും ചെയ്തു.
ബെൽജിയത്തിന്റെ ഗോൾഡൻ ജനറേഷൻ എന്ന് വിളിക്കപ്പെട്ട ജനറേഷനായിരുന്നു സമീപകാലത്ത് ഉണ്ടായിരുന്നത്. എന്നാൽ എടുത്തു പറയത്തക്ക നേട്ടങ്ങൾ ഒന്നും തന്നെ അവർക്ക് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.ഈ യൂറോ കപ്പിലും മോശം പ്രകടനം തന്നെയായിരുന്നു ബെൽജിയം നടത്തിയിരുന്നത്.