ജിറൂദിന്റെ മാപ്പ് സ്വീകരിക്കാതെ എംബപ്പേ, ഫ്രഞ്ച് ക്യാമ്പിൽ വിവാദം പുകയുന്നു!

കഴിഞ്ഞ ബൾഗേറിയക്കെതിരെയുള്ള മത്സരത്തിന് ശേഷം ഫ്രഞ്ച് സ്‌ട്രൈക്കർ ഒലിവർ ജിറൂദ് നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണിപ്പോൾ. ടീമിനകത്ത് തന്നെ വിവാദങ്ങൾ പൊട്ടിപുറപ്പെട്ടതാണ് ഇപ്പോൾ ഫ്രഞ്ച് പരിശീലകന് തലവേദനയാവുന്നത്.ബൾഗേറിയ ക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ഫ്രാൻസ് വിജയിച്ചത്. പകരക്കാരനായി വന്നു കൊണ്ട് ഒലിവർ ജിറൂദ് രണ്ട് ഗോളുകൾ നേടി വിജയശില്പിയായിരുന്നു. ഇതിന് ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ജിറൂദ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുന്നത്.

ഈ നിശബ്ദപ്രകടനത്തെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ ജിറൂദ് പറഞ്ഞത് ഇങ്ങനെയാണ്. ” നിങ്ങൾ പറയുന്നത് ഞാൻ നിശബ്ദനാണ് എന്നാണ്.കാരണം പലപ്പോഴും ഞാൻ ബോൾ ചോദിക്കുമ്പോൾ അതന്റെ പക്കൽ എത്താറില്ല.ബോക്സിനകത്ത് ചലനങ്ങൾ സൃഷ്ടിക്കാൻ ബോളിന് വേണ്ടി ഞാൻ എപ്പോഴും എന്റെ സഹതാരങ്ങളെ വിളിച്ചു ചോദിക്കാറുണ്ട്.എന്നാൽ പലപ്പോഴും അതെന്റെ എടുത്ത് എത്താറില്ല ” ഇതാണ് അദ്ദേഹം പറഞ്ഞിരുന്നത്. ടീമിലുള്ള ചില താരങ്ങൾ തനിക്ക് പാസ് നൽകാറില്ല എന്നായിരുന്നു ജിറൂദ് പരസ്യമായി പ്രസ്താവിച്ചത്.

എന്നാൽ ഇത്‌ തന്നെയാണ് ലക്ഷ്യം വെച്ചത് എന്ന് മനസ്സിലാക്കിയ എംബപ്പേ ഇതിൽ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഫ്രഞ്ച് പരിശീലകൻ ദെഷാംപ്സിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ ഫ്രഞ്ച് ക്യാമ്പിൽ വിവാദം തലപൊക്കി വന്നു. പിന്നീട് ജിറൂദ് ക്യാമ്പിൽ വെച്ച് എംബപ്പേയോട് മാപ്പ് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇത്‌ എംബപ്പേ സ്വീകരിച്ചിട്ടില്ല എന്നുള്ളതാണ് ഏറ്റവും പുതിയതായി മാർക്ക റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഈ വിവാദം അണക്കാനുള്ള ശ്രമത്തിലാണ്. ദെഷാംപ്സ്. എംബപ്പേയോട് യൂറോ കപ്പിൽ ശ്രദ്ധ പാലിക്കാനാണ് ഇദ്ദേഹം ആവിശ്യപ്പെട്ടിരിക്കുന്നത്. ഏതായാലും ഈ വിവാദങ്ങൾ മറ്റു താരങ്ങളെ ബാധിച്ചിട്ടില്ല എന്നാണ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *