ജയിക്കാനാവാതെ ഫ്രാൻസ്,പൂട്ടിയത് ക്രോയേഷ്യ!
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന് സമനിലക്കുരുക്ക്. ക്രൊയേഷ്യയാണ് ഫ്രാൻസിനെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി കൊണ്ടാണ് സമനിലയിൽ പിരിഞ്ഞത്. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും ലോക ചാമ്പ്യന്മാർക്ക് ജയിക്കാനാവാതെ പോവുകയായിരുന്നു.
സൂപ്പർ താരങ്ങളായ ബെൻസിമ,എംബപ്പെ എന്നിവർ ഇല്ലാതെയാണ് ഫ്രാൻസ് കളത്തിലിറങ്ങിയത്.മത്സരത്തിന്റെ 52-ആം മിനുട്ടിൽ റാബിയോട്ടാണ് ഫ്രാൻസിന് ലീഡ് നേടികൊടുത്തത്.യെഡറായിരുന്നു ഈ ഗോളിന് അസിസ്റ്റ് നൽകിയത്. എന്നാൽ എൺപത്തിമൂന്നാം മിനിറ്റിൽ ആൻഡ്ര ക്രമറിച്ച് പെനാൽറ്റിയിലൂടെ ക്രൊയേഷ്യക്ക് സമനില നേടി കൊടുക്കുകയായിരുന്നു.
⚽️ 𝐀𝐝𝐫𝐢𝐞𝐧 𝐑𝐚𝐛𝐢𝐨𝐭 🙌
— Equipe de France ⭐⭐ (@equipedefrance) June 6, 2022
🇭🇷0-1🇫🇷 | #CROFRA | #FiersdetreBleus pic.twitter.com/ws0D0QeVHc
അതേസമയം ഈ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ഡെൻമാർക്ക് തങ്ങളുടെ രണ്ടാം വിജയം നേടി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഓസ്ട്രിയയെയാണ് ഡെന്മാർക്ക് പരാജയപ്പെടുത്തിയത്.ഹൊയ്ബർഗ്,ലാർസൻ എന്നിവരാണ് ഡെൻമാർക്കിന് വേണ്ടി ഗോളുകൾ നേടിയത്.
നിലവിൽ ഈ ഗ്രൂപ്പിൽ 6 പോയിന്റുള്ള ഡെന്മാർക്ക് ഒന്നാംസ്ഥാനത്താണ്. 3 പോയിന്റുള്ള ഓസ്ട്രിയ രണ്ടാംസ്ഥാനത്താണ്. അതേസമയം ഓരോ പോയിന്റ് വീതമുള്ള ഫ്രാൻസും ക്രൊയേഷ്യയും 3,4 സ്ഥാനങ്ങളിലാണ് തുടരുന്നത്.