ജയം നേടാനാവാതെ ഇംഗ്ലണ്ടും ജർമ്മനിയും,നെതർലാന്റ്സും ബെൽജിയവും കുരുങ്ങി!
ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന വമ്പന്മാരുടെ പോരാട്ടം സമനിലയിൽ കലാശിച്ചു.ഇംഗ്ലണ്ടും ഇറ്റലിയും തമ്മിലുള്ള മത്സരമാണ് സമനിലയിൽ പിരിഞ്ഞത്. ഇരു ടീമുകൾക്കും ഗോളുകളൊന്നും നേടാൻ കഴിയാതെ പോവുകയായിരുന്നു.ഇതോടെ ആകെ കളിച്ച മൂന്ന് മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും വിജയിക്കാൻ ഇംഗ്ലണ്ടിന് സാധിക്കാതെ പോവുകയായിരുന്നു.
അതേസമയം ഈ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ വമ്പൻമാരായ ജർമ്മനിയും സമനിലയിൽ കുരുങ്ങി.ഹങ്കറിയാണ് ജർമനിയെ സമനിലയിൽ തളച്ചത്.മത്സരത്തിന്റെ ആറാം മിനുട്ടിൽ നഗിയിലൂടെ ഹങ്കറി ലീഡ് നേടിയെങ്കിലും ഹോഫ്മാനിലൂടെ ഉടൻ തന്നെ ജർമനി സമനില പിടിക്കുകയായിരുന്നു. ഇതോടെ തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം നേടാൻ ജർമനിക്ക് കഴിഞ്ഞില്ല.
⏰ 𝗥𝗘𝗦𝗨𝗟𝗧𝗦 ⏰
— UEFA Nations League (@EURO2024) June 11, 2022
🔝 Who did it best?#NationsLeague
അതേസമയം ഗ്രൂപ്പ് ഫോറിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ നെതർലാൻഡ്സും ബെൽജിയവും സമനിലയിൽ കുരുങ്ങിയിട്ടുണ്ട്.2-2 എന്ന സ്കോറിന് പോളണ്ടാണ് നെതർലാന്റ്സിനെ തളച്ചത്.1-1 എന്ന സ്കോറിന് വെയിൽസാണ് ബെൽജിയത്തെ സമനിലയിൽ പൂട്ടിയത്.
7 പോയിന്റുള്ള നെതർലാന്റ്സാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ളത്.4 പോയിന്റ് വീതമുള്ള ബെൽജിയവും പോളണ്ടുമാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ വരുന്നത്.