ചെൽസി എസ്റ്റവായോക്ക് നൽകുന്നത് പ്രധാനപ്പെട്ട റോൾ:വെളിപ്പെടുത്തി ഏജന്റ്!
ബ്രസീലിയൻ യുവ പ്രതിഭയായ എസ്റ്റവായോ വില്യൻ തകർപ്പൻ പ്രകടനമാണ് സമീപകാലത്ത് പുറത്തെടുക്കുന്നത്. കഴിഞ്ഞ ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ ബ്രസീൽ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.പകരക്കാരനായി ഇറങ്ങിയ താരം മോശമല്ലാത്ത പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്.മുന്നേറ്റ നിരയിൽ വലത് വിങ്ങിലായിരുന്നു അദ്ദേഹം കളിച്ചിരുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി നേരത്തെ തന്നെ സ്വന്തമാക്കിയിട്ടുള്ള താരമാണ് എസ്റ്റവായോ.56 മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി ചെൽസി പാൽമിറാസിന് നൽകിയിട്ടുള്ളത്. അടുത്തവർഷം 18 വയസ്സ് പൂർത്തിയായതിനുശേഷമാണ് അദ്ദേഹം ചെൽസിക്കൊപ്പം ജോയിൻ ചെയ്യുക.ചെൽസിയിൽ വില്യന് ലഭിക്കുന്നത് നമ്പർ 10 റോളാണ് എന്നുള്ള കാര്യം അദ്ദേഹത്തിന്റെ ഏജന്റായ ആൻഡ്രേ ക്യൂറി ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഏത് കളി ശൈലിയോടും ഇണങ്ങി ചേരാൻ കഴിയുന്ന താരമാണ് എസ്റ്റവായോ വില്യൻ.ചെൽസി അദ്ദേഹത്തെ നമ്പർ 10 റോളിലേക്കാണ് പരിഗണിക്കുന്നത്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്.മധ്യത്തിൽ കളിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ കൂടുതൽ ഡെവലപ്പ് ആവാൻ കഴിയും ” ഇതാണ് എസ്റ്റവായോയുടെ ഏജന്റ് പറഞ്ഞിട്ടുള്ളത്.
ബ്രസീൽ ഇനി അടുത്ത മത്സരത്തിൽ പരാഗ്വയെയാണ് നേരിടുക. വരുന്ന ബുധനാഴ്ച രാവിലെ ഇന്ത്യൻ സമയം ആറുമണിക്കാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ മുന്നേറ്റ നിരയിൽ വലതു വിങ്ങിൽ സ്റ്റാർട്ട് ചെയ്തിരുന്നത് ലൂയിസ് ഹെൻറിക്കെയായിരുന്നു. അദ്ദേഹത്തിന്റെ പകരം എസ്റ്റവായോ സ്റ്റാർട്ട് ചെയ്യുമോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.