ചുംബന വിവാദം,ലൂയിസ് റുബിയാലസ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു.

വിമൻസ് വേൾഡ് കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന് പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ സ്പെയിനിന് സാധിച്ചിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്പെയിൻ വിജയിച്ചത്. ഈ കിരീടനേട്ടത്തിന് ശേഷം സ്പാനിഷ് ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡണ്ടായ ലൂയിസ് റുബിയാലസിന്റെ പ്രവർത്തി വലിയ രൂപത്തിൽ വിവാദമായിരുന്നു. അതായത് അനുമതിയില്ലാതെ അദ്ദേഹം സ്പാനിഷ് താരമായ ജെന്നി ഹെർമോസോയുടെ ചുണ്ടിൽ ചുംബിക്കുകയായിരുന്നു.

ഇത് വലിയ വിവാദമാണ് ഫുട്ബോൾ ലോകത്ത് സൃഷ്ടിച്ചത്. പ്രസിഡന്റ് ചുംബിച്ചത് തന്റെ അനുമതി ഇല്ലാതെയാണ് എന്ന് താരം തുറന്നു പറഞ്ഞിരുന്നു. മാത്രമല്ല പ്രസിഡന്റിനെതിരെ താരങ്ങൾ എല്ലാവരും നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.ഇസ്‌ക്കോ ഉൾപ്പെടെയുള്ള ഒരുപാട് പ്രശസ്തരായ വ്യക്തികൾ ലൂയിസ് റുബിയാലസിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ചുംബനത്തിന് പുറമേ മറ്റു വിവാദ പ്രവർത്തികളും ഇതിനു മുൻപ് അദ്ദേഹത്തിൽ നിന്നുണ്ടായിട്ടുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നു.

ഇതോടെ ഫിഫ ഈ വിഷയത്തിൽ ഇടപെടുകയാണ്.ഈ പ്രസിഡണ്ടിനെതിരെ നടപടിയെടുക്കാൻ ഫിഫ ഒരുങ്ങി കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല അദ്ദേഹത്തിന് തന്റെ പ്രസിഡണ്ട് സ്ഥാനവും നഷ്ടമായിട്ടുണ്ട്.ഉടൻതന്നെ ഒഫീഷ്യലായി കൊണ്ട് അദ്ദേഹം രാജി പ്രഖ്യാപിക്കും. എല്ലാ സ്പാനിഷ് മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതൽ നടപടികൾ അദ്ദേഹത്തിന് നേരിടേണ്ടി വരും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

2018 മെയ് 17 തീയതിയായിരുന്നു ഇദ്ദേഹം സ്പാനിഷ് ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റായി ചുമതലയേറ്റത്. 5 വർഷക്കാലം തുടർന്നതിനുശേഷമാണ് അദ്ദേഹത്തിന് ഈ സ്ഥാനം നഷ്ടമാവുന്നത്.റുബിയാലസിന്റെ പ്രവർത്തിക്കെതിരെ വലിയ വിമർശനങ്ങളാണ് ലോകത്ത് നിന്നും ഉയർന്നത്. സ്പാനിഷ് പ്രൈം മിനിസ്റ്റർ അടക്കമുള്ളവർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *