ചിലിയെ നേരിടാനൊരുങ്ങി ബ്രസീൽ, സാധ്യത ഇലവൻ ഇങ്ങനെ!

കോപ്പ അമേരിക്കയിലെ ക്വാർട്ടർ ഫൈനലിൽ മുൻ ചാമ്പ്യൻമാരായ ചിലിയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ.നാളെ പുലർച്ചെ ഇന്ത്യൻ സമയം 5:30-നാണ് ഈ മത്സരം അരങ്ങേറുക. ഈ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനം ബ്രസീലിയൻ ടീം പൂർത്തിയാക്കിയിരുന്നു. ഇന്നലത്തെ പരിശീലനത്തിൽ ഡിഫൻഡറായ അലക്സ് സാൻഡ്രോക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. പരിക്കാണ് താരത്തെ അലട്ടുന്നത്. അതേസമയം മറ്റൊരു താരമായ റെനാൻ ലോദി പരിക്കിൽ നിന്നും മുക്തനായിട്ടുണ്ട്.

ഈ മത്സരത്തിനുള്ള സാധ്യത ഇലവൻ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ പുറത്തു വിട്ടിട്ടുണ്ട്. അത്‌ പ്രകാരം ഗോൾകീപ്പറുടെ സ്ഥാനത്ത് സ്റ്റാർട്ട്‌ ചെയ്യുക എഡേഴ്സണായിരിക്കും.റൈറ്റ് ബാക്ക് പൊസിഷനിൽ ഡാനിലോയായിരിക്കും ഇടം കണ്ടെത്തുക. സെന്റർ ബാക്കുമാരായി തിയാഗോ സിൽവ -മാർക്കിഞ്ഞോസ് സഖ്യം അണിനിരക്കും. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ റെനാൻ ലോദി തന്നെയായിരിക്കും സ്റ്റാർട്ട്‌ ചെയ്യുക. ഒരുപക്ഷെ പരിക്ക് മാറിയാൽ അലക്സ് സാൻഡ്രോ സ്റ്റാർട്ട്‌ ചെയ്യാനുള്ള സാധ്യതയും ഗ്ലോബോ തള്ളികളയുന്നില്ല. മധ്യനിരയിൽ കാസമിറോയും ഫ്രഡും സ്ഥാനമുറപ്പിച്ചിട്ടുണ്ട്. ഇരുവർക്കുമൊപ്പം എവെർട്ടൻ റിബയ്റോ ഇടം നേടാനാണ് സാധ്യത. പക്ഷേ ലുകാസ് പക്വറ്റ, റോബെർട്ടോ ഫിർമിനോ എന്നിവരെയും ഈ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള ആലോചന ടിറ്റെ നടത്തിയിട്ടുണ്ട്. മുന്നേറ്റനിരയിൽ നെയ്മർ ജൂനിയർ, റിച്ചാർലീസൺ എന്നിവർക്കൊപ്പം ഗബ്രിയേൽ ജീസസായിരിക്കും ഇടം നേടുക. ബ്രസീലിന്റെ സാധ്യത ഇലവൻ താഴെ നൽകുന്നു.

Ederson, Danilo, Marquinhos, Thiago Silva and Renan Lodi (Alex Sandro); Casemiro, Fred and Everton Ribeiro (Lucas Paquetá or Roberto Firmino); Gabriel Jesus, Neymar and Richarlison.

Leave a Reply

Your email address will not be published. Required fields are marked *