ചാവിക്കും ഇനിയേസ്റ്റക്കും മുകളിൽ ഒരേയൊരു റോഡ്രി!
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് സൂപ്പർ താരമായ റോഡ്രിയാണ് സ്വന്തമാക്കിയത്.വിനീഷ്യസ് ജൂനിയറെ പിന്തള്ളി കൊണ്ടാണ് റോഡ്രി ഈ അവാർഡ് നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനമായിരുന്നു റോഡ്രി നടത്തിയിരുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടിയും സ്പെയിനിനു വേണ്ടിയും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്തതുകൊണ്ടാണ് റോഡ്രിക്ക് ഈയൊരു പുരസ്കാരം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ യൂറോ കപ്പിലെ ബെസ്റ്റ് പ്ലെയർ പുരസ്കാരം സ്വന്തമാക്കിയത് റോഡ്രിയാണ്. രാജ്യത്തിനുവേണ്ടിയും മികച്ച പ്രകടനം നടത്തിയത് റോഡ്രിക്ക് വിനീഷ്യസിനെക്കാൾ കൂടുതൽ മുൻതൂക്കം നൽകുകയായിരുന്നു.ഏതായാലും ഒരു ചരിത്ര നേട്ടം തന്നെയാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. 64 വർഷത്തിനുശേഷം ആദ്യമായാണ് സ്പയിനിൽ നിന്നും ഒരു പുരുഷ താരം ബാലൺഡി’ഓർ സ്വന്തമാക്കുന്നത്.
1960ലായിരുന്നു സ്പെയിൻ അവസാനമായിക്കൊണ്ട് ഒരു ബാലൺഡി’ഓർ സ്വന്തമാക്കിയത്. അതിനുശേഷം ഒരുപാട് ഇതിഹാസങ്ങൾ സ്പെയിനിൽ നിന്നും ഉദയം ചെയ്തു.മധ്യനിരയിൽ മികച്ച പ്രകടനം നടത്തിയ ചാവി,ഇനിയേസ്റ്റ,ബുസ്ക്കെറ്റ്സ് എന്നിവരൊക്കെ സ്പാനിഷ് ഇതിഹാസങ്ങളാണ്. എന്നാൽ അവർക്കൊന്നും ലഭിക്കാത്ത ബാലൺഡി’ഓർ പുരസ്കാരമാണ് റോഡ്രി സ്വന്തമാക്കിയിട്ടുള്ളത്.അതും ഡിഫൻസിവ് മമിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കുന്ന താരമായി കൊണ്ടാണ് റോഡ്രി ഈയൊരു ചരിത്ര നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
ചാവിയും ഇനിയേസ്റ്റയുമൊക്കെ ബാലൺഡി’ഓറിന്റെ തൊട്ടരികിൽ എത്തിയ താരങ്ങളാണ്. എന്നാൽ മെസ്സി ആധിപത്യം പുലർത്തുന്ന സമയമായതുകൊണ്ട് തന്നെ ഇരുവർക്കും ബാലൺഡി’ഓർ നേടാൻ സാധിച്ചിരുന്നില്ല. ഫുട്ബോൾ ലോകത്ത് ഒരുപാട് വിവാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും റോഡ്രിയുടെ ഈ നേട്ടത്തിന് തിളക്കമേറെയാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.