ചരിത്രനേട്ടത്തിനരികിൽ ക്രിസ്റ്റ്യാനോ, അറിഞ്ഞിട്ടു പോലുമില്ലെന്ന് താരം !

കഴിഞ്ഞ ദിവസമായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്‌ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. ഗ്ലോബ് സോക്കറിന്റെ പ്ലയെർ ഓഫ് ദി സെഞ്ച്വറി പുരസ്‌കാരമാണ് റൊണാൾഡോ സ്വന്തമാക്കിയിരുന്നത്. ഫുട്ബോൾ ലോകത്തിന് റൊണാൾഡോ നൽകിയ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് റൊണാൾഡോ നൂറ്റാണ്ടിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഏതായാലും അതിന് ശേഷം ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ്. അടുത്ത വർഷം, അതായത് 2021-ൽ റൊണാൾഡോ ഗോൾ കണ്ടെത്തിയാൽ തുടർച്ചയായി 23 വർഷം ഗോൾ നേടുന്ന ആദ്യ താരമാവാൻ റൊണാൾഡോക്ക്‌ കഴിയും. ഈ നേട്ടം കൈവരിക്കുന്നതിനെ കുറിച്ചും അവതാരകൻ റൊണാൾഡോയോട് ചോദിച്ചിരുന്നു. എന്നാൽ ഇത് താൻ ശ്രദ്ധിച്ചിട്ട് പോലുമില്ല എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രതികരിച്ചത്.

“ആ നേട്ടത്തിനെ കുറിച്ച് എനിക്ക് യാതൊന്നുമറിയില്ല.ഈ റെക്കോർഡുകൾ എല്ലാം തന്നെ തകർക്കാൻ കഴിയുക എന്നുള്ളത് സന്തോഷം നൽകുന്ന ഒന്നാണ്. കിരീടങ്ങൾ നേടുന്നതും നേട്ടങ്ങൾ കരസ്ഥമാക്കുന്നതുമൊക്കെ സന്തോഷം നൽകുന്ന കാര്യമാണ്.ഒരുപാട് കാലം മുകളിൽ തന്നെ തുടരുക എന്നുള്ളത് എളുപ്പമുള്ള കാര്യമല്ല. എനിക്കതിൽ അഭിമാനമുണ്ട്. ഒരു മികച്ച ടീമോ മഹത്തായ പരിശീലകനോ ചുറ്റുമില്ലാതെ ഇതൊന്നും നേടാനാവില്ലെന്ന് എനിക്ക് നന്നായിയറിയാം ” റൊണാൾഡോ പറഞ്ഞു. 2021-ൽ എസി മിലാൻ, ഉഡിനസ്, സാസുവോളോ എന്നിവരെയാണ് തുടക്കത്തിൽ യുവന്റസിന് നേരിടാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *