ചരിത്രത്തിലെ ഏറ്റവും മോശം അരങ്ങേറ്റമോ? ഇറങ്ങി ഇരുപതാം സെക്കൻഡിൽ റെഡ് കാർഡ് കണ്ട് നകാഷിമ!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ജാപനീസ് താരമായ ഷോയ നകാഷിമ പോർട്ടോയിൽ നിന്നും തുർക്കിഷ് ക്ലബ്ബായ അന്റാലിസ്പോറിലേക്ക് എത്തിയത്. 28 കാരനായ താരം ജപ്പാന്റെ ദേശീയ ടീമിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന താരം കൂടിയാണ്.എന്നാൽ അദ്ദേഹം ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു മോശം അരങ്ങേറ്റമാണ് ഇപ്പോൾ അന്റാലിസ്പോറിൽ താരത്തിന് ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം ലീഗിൽ നടന്ന മത്സരത്തിൽ അന്റാലിസ്പോർ അഡാന ഡെമിർസ്പോറിനെയായിരുന്നു നേരിട്ടിരുന്നത്. മത്സരത്തിന്റെ അറുപതാം മിനിറ്റിലായിരുന്നു പകരക്കാരനായി കൊണ്ട് നകാഷിമ അരങ്ങേറ്റം കുറിച്ചത്. എന്നാൽ കളത്തിൽ എത്തി 20 സെക്കൻഡുകൾക്കുള്ളിൽ തന്നെ താരം ഒരു എതിർ താരത്തെ മാരകമായ ഫൗളിന് ഇരയാക്കുകയായിരുന്നു. ആദ്യം റഫറി യെല്ലോ കാർഡ് ആയിരുന്നു നൽകിയിരുന്നത്.

എന്നാൽ പിന്നീട് റഫറി VAR പരിശോധിക്കുകയായിരുന്നു. ഇതോടെ ഫൗളിന്റെ ഗൗരവം മനസ്സിലാക്കി റഫറി യെല്ലോ കാർഡ് പിൻവലിച്ചുകൊണ്ട് റെഡ് കാർഡ് നൽകുകയായിരുന്നു. ഇതോടെ അരങ്ങേറ്റം മത്സരത്തിൽ തന്നെ ഇരുപതാം സെക്കന്റിൽ റെഡ് കാർഡ് കണ്ടുകൊണ്ട് താരത്തിന് കളം വിടേണ്ടി വന്നു. താരത്തിന്റെ കുടുംബാംഗങ്ങളും മത്സരം വീക്ഷിക്കാൻ ഗാലറിയിൽ ഉണ്ടാവുകയും ചെയ്തിരുന്നു.

മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അന്റാലിസ്പോർ പരാജയപ്പെടുകയും ചെയ്തിരുന്നു. ഈ മാത്രമല്ല നകാഷിമക്ക് കൂടുതൽ മത്സരങ്ങളിൽ സസ്പെൻഷൻ ലഭിക്കാനും സാധ്യതയുണ്ട്. സൂപ്പർതാരം ലയണൽ മെസ്സിക്കും കരിയറിന്റെ തുടക്കത്തിൽ ഇത്തരത്തിലുള്ള ഒരു അനുഭവം നേരിടേണ്ടി വന്നിരുന്നു. അർജന്റീനക്ക് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ മെസ്സി മിനിറ്റുകൾക്കുള്ളിൽ തന്നെ റെഡ് കാർഡ് കണ്ടുകൊണ്ട് പുറത്ത് പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *