ചരിത്രത്തിലെ ഏറ്റവും മികച്ച താരം റൊണാൾഡോയാണ്, സ്ലാട്ടൻ മനസ്സ് തുറക്കുന്നു!
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാരാണ്? ഓരോ വ്യക്തിക്കും ഓരോ അഭിപ്രായങ്ങളായിരിക്കും. ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച താരമാരാണെന്ന കാര്യത്തിൽ ഇപ്പോഴും തർക്കങ്ങൾ തുടരുകയാണ്. എന്നാൽ സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് അക്കാര്യത്തിൽ സംശയമൊന്നുമില്ല. ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ നസാരിയോയാണ് ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമെന്നാണ് സ്ലാട്ടന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം നൽകിയ ഒരഭിമുഖത്തിലാണ് സ്ലാട്ടൻ ഇതേകുറിച്ച് സംസാരിച്ചത്.റൊണാൾഡോ തന്നെയാണ് ഫുട്ബോളെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. റൊണാൾഡോയുടെ കളിരീതി കാണുന്ന ഏതൊരാളും അദ്ദേഹത്തെ പോലെയാവാൻ കൊതിക്കുമെന്നും സ്ലാട്ടൻ കൂട്ടിച്ചേർത്തു.
Zlatan Ibrahimovic says Ronaldo is the GOAT 🐐
— Goal (@goal) February 25, 2021
Not Cristiano 👀 pic.twitter.com/xUgNvD5BvN
” ഞാനൊരിക്കലും റൊണാൾഡോയെ വിവരിക്കേണ്ട ആവിശ്യമില്ല.ഞാൻ എപ്പോഴും പറയാറുണ്ട്… ചില ആളുകൾ ഫുട്ബോൾ കളിക്കുന്നവരാണ്. ചിലയാളുകൾ ഫുട്ബോൾ തന്നെയാണ്.. റൊണാൾഡോ ഫുട്ബോളാണ്.അദ്ദേഹത്തിന്റെ പ്രകടനം കാണുന്ന ഏതൊരാളും കൊതിച്ചു പോവും അദ്ദേഹത്തെ പോലെയാവാൻ.അദ്ദേഹം ചലിക്കുന്ന രീതിയും അദ്ദേഹത്തിന്റെ സ്റ്റെപ്പോവറുകളുമൊക്കെ വിസ്മയകരമാണ്.അദ്ദേഹമൊരു പ്രതിഭാസം തന്നെയാണ്. എന്നെ സംബന്ധിച്ചെടുത്തോളം ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം റൊണാൾഡോയാണ്. അക്കാര്യത്തിൽ എനിക്ക് യാതൊരു വിധ സംശയങ്ങളുമില്ല ” സ്ലാട്ടൻ പറഞ്ഞു.
Zlatan Ibrahimovic names Ronaldo ‘Il Fenomeno’ as the best player of all time, but there’s something about LeBron James he doesn’t like https://t.co/mKrNku01qK #ACMilan #FCIM pic.twitter.com/uDAQXlqLii
— footballitalia (@footballitalia) February 25, 2021