ഗ്ലോബ് സോക്കറിൽ മൂന്ന് അവാർഡുകൾ,അഭിമാനം പ്രകടിപ്പിച്ച് ക്രിസ്റ്റ്യാനോ,ഹാലന്റിന് ബെസ്റ്റ് പ്ലെയർ പുരസ്കാരം.

2023 വർഷത്തെ ഗ്ലോബ് സോക്കർ അവാർഡ് ഇന്നലെയാണ് ദുബായിൽ വച്ച് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കർ അവാർഡ് സ്വന്തമാക്കിയത് ഏർലിംഗ് ഹാലന്റാണ്.11 താരങ്ങളുടെ ചുരുക്കപ്പട്ടികയിൽ നിന്നും ഒന്നാമനായി കൊണ്ടാണ് ഹാലന്റ് ഈ അവാർഡ് നേടിയിട്ടുള്ളത്.ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ,എംബപ്പേ എന്നിവരെയെല്ലാം പുറകിലാക്കാൻ ഹാലന്റിന് സാധിച്ചിട്ടുണ്ട്.

അർഹിച്ച പുരസ്കാരമാണ് ഹാലന്റ് സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്ന് പുരസ്കാരങ്ങളാണ് നേടിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ടോപ്പ് സ്കോറർക്കുള്ള അവാർഡ് റൊണാൾഡോ നേടി.മറഡോണ അവാർഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. 54 ഗോളുകളായിരുന്നു റൊണാൾഡോ കഴിഞ്ഞവർഷം നേടിയിരുന്നത്.

മാത്രമല്ല ഫാൻ ഫേവറേറ്റ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് നേടിയിട്ടുള്ളത്. വോട്ടിങ്ങിലൂടെയാണ് ഇത് തിരഞ്ഞെടുത്തിട്ടുള്ളത്.ഇതിനൊക്കെ പുറമേ മിഡിൽ ഈസ്റ്റ് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരവും ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി.കഴിഞ്ഞവർഷത്തെ സൗദി അറേബ്യയിലെ മികച്ച പ്രകടനം തന്നെയാണ് ഈ പുരസ്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയിരിക്കുന്നത്.

ഈ മൂന്ന് പുരസ്കാരങ്ങൾ നേടാൻ സാധിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറെ അഭിമാനം പ്രകടിപ്പിച്ചിട്ടുണ്ട്.തനിക്ക് ഏറെ അഭിമാനം തോന്നുന്നു എന്നാണ് റൊണാൾഡോ പറഞ്ഞത്.ഹാലന്റിനെ പോലെയുള്ള യുവ സിംഹങ്ങളെ മറികടന്നുകൊണ്ടാണ് ഈ പ്രായത്തിലും താൻ ടോപ് സ്കോറർ ആയതൊന്നും റൊണാൾഡോ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!