ഗ്ലോബ് സോക്കറിന്റെ നൂറ്റാണ്ടിന്റെ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ !

ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരഞ്ഞെടുത്തു. ദുബൈ സ്പോർട്സ് കൗൺസിലിന്റെ കീഴിൽ നൽകപ്പെടുന്ന ഗ്ലോബ് സോക്കറാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരഞ്ഞെടുത്തത്. ഇന്നലെയാണ് പുരസ്‌കാരം നൽകപ്പെട്ടത്. മെസ്സി, സലാ എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ ഈ പുരസ്‌കാരം നേടിയത്. ഈ പുരസ്‌കാരം നേടാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയാണ് എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രസ്താവിച്ചത്. അതേസമയം ഈ വർഷത്തെ ഏറ്റവും മികച്ച താരമായി റോബർട്ട്‌ ലെവന്റോസ്ക്കിയെ തിരഞ്ഞെടുത്തു.

ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ പിന്തള്ളിയാണ് റോബർട്ട്‌ ലെവന്റോസ്ക്കി ഈ വർഷത്തെ ഏറ്റവും മികച്ച താരമാണ്. മെസ്സിക്കും റൊണാൾഡോക്കുമൊപ്പം ഈ കിരീടം നേടാൻ കഴിഞ്ഞത് വലിയൊരു ആദരവാണ് എന്നാണ് ലെവന്റോസ്ക്കി അറിയിച്ചത്. ക്ലബ് ഓഫ് ദി സെഞ്ച്വറി പുരസ്‌കാരം റയൽ മാഡ്രിഡിനാണ് ലഭിച്ചത്. റയലിന്റെ മികച്ച പ്രകടനമാണ് അവരെ ഈ ബഹുമതിയിലേക്ക് നയിച്ചത്. ഇന്നലെ നൽകപ്പെട്ട അവാർഡുകൾ താഴെ നൽകുന്നു.

Player of the Year: Robert Lewandowiski

Club of the year: Bayern Munich

Coach of the Year: Hans-Dieter Flick

Player of the Century: Cristiano Ronaldo

Club of the Century: Real Madrid

Coach of the Century: Pep Guardiola

Agent of the Century: Jorge Mendes

Player Career Award: Gerard Piqué

Leave a Reply

Your email address will not be published. Required fields are marked *