ഗോൾഡൻ ഫൂട്ട് പുരസ്‌കാരം ക്രിസ്റ്റ്യാനോക്ക്, മറികടന്നത് മെസ്സിയും നെയ്മറുമുൾപ്പെടുന്ന സൂപ്പർ താരങ്ങളെ !
ഈ വർഷത്തെ ഗോൾഡൻ ഫൂട്ട് പുരസ്‌കാരം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്. ഇന്നലെയാണ് അധികൃതർ താരത്തെ വിജയിയായി പ്രഖ്യാപിച്ചത്. ഈ വർഷം താരം പുറത്തെടുത്ത തകർപ്പൻ പ്രകടനത്തിന്റെ ഫലമെന്നോണമാണ് പുരസ്‌കാരം ക്രിസ്റ്റ്യാനോക്ക് ലഭിച്ചത്. ഓരോ വർഷവും ഏറ്റവും മികച്ച പത്ത് താരങ്ങളെ തിരഞ്ഞെടുത്ത്, വോട്ടിങ്ങിലൂടെയാണ് വിജയിയെ തീരുമാനിക്കുക. ഗോൾഡൻ ഫൂട്ടിന്റെ പതിനെട്ടാമത്തെ എഡിഷനാണ് ഇത്. 2003-ലായിരുന്നു ഈ പുരസ്‌കാരം ആരംഭിച്ചത്. റൊണാൾഡോ, റൊണാൾഡീഞ്ഞോ, ഇബ്രാഹിമോവിച്ച്, ഇനിയേസ്റ്റ, ബുഫൺ, കസിയസ് എന്നിവരൊക്കെ ഈ പുരസ്‌കാരം സ്വന്തമാക്കിയവരാണ്.
Cristiano Ronaldo has won the 18th edition of the Golden Foot Award, beating Lionel Messi, Robert Lewandowski and Mohamed Salah https://t.co/kafbwY0PLB #CR7 #Juventus pic.twitter.com/sgSMtbIqIJ
— footballitalia (@footballitalia) December 1, 2020
മെസ്സിയും നെയ്മറുമുൾപ്പെടുന്ന സൂപ്പർ താരങ്ങളെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ പുരസ്‌കാരജേതാവായത്. ഇരുപത്തിയെട്ട് വയസോ അതിൽ കൂടുതൽ വയസ്സോ ഉള്ളവർക്ക് മാത്രമാണ് ഈ പുരസ്‌കാരം നൽകാറുള്ളത്. മെസ്സി, ലെവന്റോസ്ക്കി, ചില്ലിനി, നെയ്മർ, സെർജിയോ റാമോസ്, സെർജിയോ അഗ്വേറൊ, ജെറാർഡ് പിക്വേ, സലാഹ്, ആർതുറോ വിദാൽ എന്നിവരായിരുന്നു ഈ ലിസ്റ്റിൽ ഉണ്ടായിരുന്നത്. മൊണോക്കോയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഈ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സമ്മാനിക്കപ്പെടും.മുപ്പത്തിയഞ്ചുകാരനായ റൊണാൾഡോ ഇപ്പോഴും മികച്ച ഫോമിൽ തന്നെ തുടരുകയാണ്.
Cristiano Ronaldo has won the 18th edition of the Golden Foot Award.
— TeamCRonaldo (@TeamCRonaldo) December 1, 2020
He was nominated along with Messi, Ramos, Neymar and other stars. pic.twitter.com/HdPMEZPXZp