ഗോളിൽ മാത്രമല്ല, അസിസ്റ്റിലും ക്രിസ്റ്റ്യാനോ ഒരു പുലി തന്നെ!

ഇന്നലെ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയിട്ടുള്ളത്. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പോളണ്ടിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും മത്സരത്തിൽ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം നേടിയ ബൈസിക്കിൾ കിക്ക് ഗോൾ ഫുട്ബോൾ ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ഗോളുകളുടെ കാര്യത്തിൽ മാത്രമല്ല, അസിസ്റ്റുകളുടെ കാര്യത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പുലി തന്നെയാണ്. അദ്ദേഹത്തിന്റെ കണക്കുകൾ അത് തെളിയിക്കുന്നുണ്ട്. ഇന്നലെ പെഡ്രോ നെറ്റോ നേടിയ ഗോൾ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്നായിരുന്നു പിറന്നിരുന്നത്. ഇതോടെ കരിയറിൽ ആകെ 256 അസിസ്റ്റുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് റൊണാൾഡോ.

പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടി ആകെ 37 അസിസ്റ്റുകൾ ആണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്. ഈ വർഷത്തെ കണക്കുകൾ എടുത്തു പരിശോധിച്ചാൽ ആകെ 7 അസിസ്റ്റുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.നേഷൻസ് ലീഗിൽ ആകെ രണ്ട് അസിസ്റ്റുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.ഈ വർഷം പോർച്ചുഗലിനു വേണ്ടി രണ്ട് അസിസ്റ്റുകൾ തന്നെയാണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്.

ഈ സീസണിൽ മികച്ച പ്രകടനം തുടരാൻ റൊണാൾഡോക്ക് സാധിക്കുന്നുണ്ട്. സൗദി അറേബ്യൻ ലീഗിൽ ആറു ഗോളുകളും രണ്ട് അസിസ്റ്റുകളും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.നേഷൻസ് ലീഗിൽ 5 ഗോളുകളും ഒരു അസിസ്റ്റുമാണ് റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്. 39 ആമത്തെ വയസ്സിലും മാസ്മരിക പ്രകടനം തുടരുന്നു എന്നുള്ളത് ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *